---
title: "കെജിഎഫ് താരം വിവാഹിതനായി,ആശംസകളുമായി കേരള പ്രേക്ഷകർ; വധു ആരാണെന്ന് അറിയാമോ?"
english_title: "KGF actor got married, Kerala audience with congratulations; Do you know who the bride is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92885/kgf-actor-got-married-kerala-audience-with-congratulations-do-you-know-who-the-bride-is"
published_at: "2023-01-28T07:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d48418128b3_kgf_1.jpg"
keywords: []
---

# കെജിഎഫ് താരം വിവാഹിതനായി,ആശംസകളുമായി കേരള പ്രേക്ഷകർ; വധു ആരാണെന്ന് അറിയാമോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വശിഷ്ഠ സിംഹ. കന്നട സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. മലയാളികൾക്ക് മാത്രമല്ല ഇന്ത്യയിൽ ഉടനീളമുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഇദ്ദേഹത്തിന്റെ ആരാധകരാണ് വളരെ മികച്ച പ്രകടനം ആയിരുന്നു ഇദ്ദേഹം കെജിഎഫ് എന്ന സിനിമകളിൽ കാഴ്ചവച്ചത്.ഇപ്പോൾ ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആണ് പങ്കുവച്ചിരിക്കുന്നത് .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വശിഷ്ഠ സിംഹ. കന്നട സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. മലയാളികൾക്ക് മാത്രമല്ല ഇന്ത്യയിൽ ഉടനീളമുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഇദ്ദേഹത്തിന്റെ ആരാധകരാണ് വളരെ മികച്ച പ്രകടനം ആയിരുന്നു ഇദ്ദേഹം കെജിഎഫ് എന്ന സിനിമകളിൽ കാഴ്ചവച്ചത്.ഇപ്പോൾ ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആണ് പങ്കുവച്ചിരിക്കുന്നത് .

ഇദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ആരെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത് ഹരിപ്രിയ എന്ന താരത്തെയാണ് . ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. മലയാളികൾക്കും സുപരിചിതയായ താരങ്ങളിൽ ഒരാളാണ് ഹരിപ്രിയ. എന്നാൽ ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണം എന്നില്ല.

പക്ഷേ ഇവർ ഒരു മലയാള സിനിമയിൽ ജയറാമിനൊപ്പം അഭിനയിച്ചിട്ടുണ്ട് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലാണ് ഇവർ ജയറാമിന്റെ നായികയായി അഭിനയിച്ചത്. മൈസൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കുറച്ച് ആഴ്ചകൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇവരുടെ ഹൽദി ആഘോഷിച്ചടന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം ഉണ്ടാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/92885/kgf-actor-got-married-kerala-audience-with-congratulations-do-you-know-who-the-bride-is)