---
title: "മകനെ യാത്ര അയക്കാന്‍ ഒന്നിച്ചെത്തി മലൈകയും അര്‍ബാസും; വൈറല്‍ വീഡിയോ"
english_title: "Malaika and Arbaaz come together to see off their son; Viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92849/malaika-and-arbaaz-come-together-to-see-off-their-son-viral-video"
published_at: "2023-01-27T22:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d400c64ac8b_malaika.jpg"
keywords: []
---

# മകനെ യാത്ര അയക്കാന്‍ ഒന്നിച്ചെത്തി മലൈകയും അര്‍ബാസും; വൈറല്‍ വീഡിയോ

> **Lead Summary:** **ആ**രാധകരുടെ ഹൃദയം കീഴടക്കിയ പ്രിയ ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിനുപരി നല്ലൊരു നര്‍ത്തകി, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് മലൈക.

## Article Content

**ആ**രാധകരുടെ ഹൃദയം കീഴടക്കിയ പ്രിയ ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിനുപരി നല്ലൊരു നര്‍ത്തകി, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് മലൈക.

ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും താരത്തെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് മലൈക.

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി ബന്ധം പിരിഞ്ഞുവെങ്കിലും നടന്‍ അര്‍ജുന്‍ ഖാനുമായി പ്രണയത്തിലാണെന്ന് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും മകന്‍ അര്‍ഹാനുവേണ്ടി മലൈകയും അര്‍ബാസ് ഖാനും കണ്ടുമുട്ടാറുണ്ട്.

ഇപ്പോഴിതാ, വിദേശത്ത് പഠിക്കുന്ന മകന്‍ അര്‍ഹാനുവേണ്ടി എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുകയാണ് ഇരുവരും. മകനെ യാത്ര അയക്കാന്‍ എത്തിയ മലൈകയുടെയും അര്‍ബാസിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

അര്‍ഹാനെ യാത്ര അയച്ചതിന് ശേഷം മലൈകയും അര്‍ബാസും പുറത്തു നിന്ന് സംസാരിക്കുന്നതും പരസ്പരം ആലിംഗനം ചെയ്ത ഇരു കാറുകളിലായി കയറി പോകുന്നതും വീഡിയോയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92849/malaika-and-arbaaz-come-together-to-see-off-their-son-viral-video)