---
title: "ഒമ്പതാം മാസത്തില്‍ വര്‍ക്ക് ഔട്ട് തുടങ്ങി മകന്‍; വീഡിയോ പങ്കുവെച്ച്‌ താരം "
english_title: "The son started working out in the ninth month; The actor shared the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92846/the-son-started-working-out-in-the-ninth-month-the-actor-shared-the-video"
published_at: "2023-01-27T22:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3fe09c2072_kajal.jpg"
keywords: []
---

# ഒമ്പതാം മാസത്തില്‍ വര്‍ക്ക് ഔട്ട് തുടങ്ങി മകന്‍; വീഡിയോ പങ്കുവെച്ച്‌ താരം 

> **Lead Summary:** **താ**രങ്ങളുടെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാളിന്റെ ഒമ്ബതു മാസം പ്രായമുളള മകന്‍ നീല്‍ കിച്ച്‌ലുവിന്റെ വര്‍ക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

## Article Content

**താ**രങ്ങളുടെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാളിന്റെ ഒമ്ബതു മാസം പ്രായമുളള മകന്‍ നീല്‍ കിച്ച്‌ലുവിന്റെ വര്‍ക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

താരം തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവന്‍ എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് മകന്റെ പ്ലാങ്ക് പോസിലുളള വര്‍ക്ക് ഔട്ട് വീഡിയോ കാജല്‍ പങ്കുവെച്ചിരിക്കുന്നത്.

ഫുള്‍ സ്ലീവ് ആനിമല്‍ പ്രിന്റ് ജംപ്‌സ്യൂട്ടാണ് കുഞ്ഞ് ധരിച്ചിരുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് മകന് ഒമ്ബത് മാസം പ്രായമായെന്നറിയിച്ചുകൊണ്ടുളള ചിത്രം കാജല്‍ പോസ്റ്റ് ചെയ്തത്. 2022 ഏപ്രില്‍ മാസത്തിലായിരുന്നു കാജലിനും ഗൗതം കിച്ച്‌ലുവിനും മകന്‍ പിറന്നത്.

വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. മകനും അമ്മയെപോലെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്നും, കാജലിന്റെ ഫിറ്റ്‌നസ് മകനെ പ്രചോദിപ്പിച്ചതായും ആരാധകര്‍ അഭിപ്രായപ്പെടുന്നു. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ രണ്ടാം ഭാഗത്തിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92846/the-son-started-working-out-in-the-ninth-month-the-actor-shared-the-video)