---
title: "ഈ സിനിമ കണ്ട് എനിക്ക് സങ്കടമാെക്കെ വന്നു; മഞ്ജുവിന്റെ അമ്മയുടെ വാക്കുകൾ വൈറലാകുന്നു "
english_title: "I felt sad watching this movie; Manju's mother's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92845/i-felt-sad-watching-this-movie-manjus-mothers-words-go-viral"
published_at: "2023-01-27T22:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3fdaedf71a_manju.jpg"
keywords: []
---

# ഈ സിനിമ കണ്ട് എനിക്ക് സങ്കടമാെക്കെ വന്നു; മഞ്ജുവിന്റെ അമ്മയുടെ വാക്കുകൾ വൈറലാകുന്നു 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . അഭിനയത്തിൽ നിന്നും മാറി നിന്ന താരം വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് . താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് ആയിഷ . ഏറെ നാളുകൾക്ക് ശേഷം മഞ്ജുവിനെ തേടി മലയാളത്തിൽ വന്ന ഹിറ്റ് സിനിമ ആണ് ആയിഷ.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . അഭിനയത്തിൽ നിന്നും മാറി നിന്ന താരം വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് . താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് ആയിഷ . ഏറെ നാളുകൾക്ക് ശേഷം മഞ്ജുവിനെ തേടി മലയാളത്തിൽ വന്ന ഹിറ്റ് സിനിമ ആണ് ആയിഷ.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് മഞ്ജുവിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമ കണ്ട് എനിക്ക് സങ്കടമാെക്കെ വന്നു. എല്ലാവരും കാണണം, നല്ല സിനിമ ആണെന്നാണ് മഞ്ജുവിന്റെ അമ്മ ​ഗിരിജ വാര്യർ പറഞ്ഞത്.

'ഇതിനകം നിരവധി പ്രമുഖർ സിനിമയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് വന്നിട്ടുണ്ട്. മികച്ച സിനിമ ആണ് ആയിഷയെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു' 'ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ വഴിയാധാരമാവില്ല എന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നാണ് ഇദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്.

നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആയിഷ എന്ന സിനിമയുടെ കഥ. അറേബ്യൻ കഥാപശ്ചാത്തലത്തിലാണ് സിനിമ നീങ്ങുന്നത്' .

മഞ്ജുവിന്റെ അമ്മയെ കൂടാതെ സഹോദരൻ മധു വാര്യരും സിനിമ കാണാൻ എത്തിയിരുന്നു. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിച്ച മഞ്ജുവിന് രണ്ടാം വരവിൽ അതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആയിഷയുടെ വിജയം പഴയ മഞ്ജുവിനെ തിരിച്ചു കിട്ടുന്നതിന്റെ സൂചന ആയിക്കാണാനാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. 

തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭരായ അഭിനേതാക്കൾ പ്രശംസിച്ച താരമാണ് മഞ്ജു വാര്യർ. സിനിമയേക്കാൾ നാടകീയമാണ് മഞ്ജുവിന്റെ ജീവിതം മുന്നോട്ട് പോയത്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് അഭിനയം ഉപേക്ഷിച്ച് നടി കുടുംബ ജീവിതത്തിലേക്ക് കടന്നു. പിന്നീട് വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/92845/i-felt-sad-watching-this-movie-manjus-mothers-words-go-viral)