---
title: "പ്രശസ്ത ഡബ്ബിങ് കലാകാരന്‍ ശ്രീനിവാസ മൂര്‍ത്തി അന്തരിച്ചു"
english_title: "Renowned dubbing artiste Srinivasa Murthy passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92844/renowned-dubbing-artiste-srinivasa-murthy-passed-away"
published_at: "2023-01-27T21:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3fbc285161_death.jpg"
keywords: []
---

# പ്രശസ്ത ഡബ്ബിങ് കലാകാരന്‍ ശ്രീനിവാസ മൂര്‍ത്തി അന്തരിച്ചു

> **Lead Summary:** **ചെന്നൈ :** തെലുങ്കിലെ പ്രശസ്ത ഡബ്ബിങ് കലാകാരന്‍ ശ്രീനിവാസ മൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതത്തേ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആയിരത്തിലേറെ ചിത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയിട്ടുള്ള മൂര്‍ത്തി നന്ദി പുരസ്കാര ജേതാവ് കൂടിയാണ്.

## Article Content

**ചെന്നൈ :** തെലുങ്കിലെ പ്രശസ്ത ഡബ്ബിങ് കലാകാരന്‍ ശ്രീനിവാസ മൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതത്തേ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആയിരത്തിലേറെ ചിത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയിട്ടുള്ള മൂര്‍ത്തി നന്ദി പുരസ്കാര ജേതാവ് കൂടിയാണ്.

1990കളിലായിരുന്നു ശ്രീനിവാസ മൂര്‍ത്തി ഡബ്ബിങ് മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.തെന്നിന്ത്യയിലെയും ബോളിവുഡിലേയും നിരവധി താരങ്ങള്‍ക്ക് തെലുങ്കില്‍ ശബ്ദമായത് ശ്രീനിവാസ മൂര്‍ത്തിയായിരുന്നു.

സിംഗം പരമ്ബര ചിത്രങ്ങളില്‍ സൂര്യക്കുവേണ്ടി ഡബ്ബ് ചെയ്തത് ഏറെ പ്രശംസ നേടിയിരുന്നു. അന്യന്‍ തെലുങ്കിലേക്ക് അപരിചിതുഡു എന്ന പേരില്‍ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തപ്പോള്‍ വിക്രമിനുവേണ്ടിയും ശബ്ദം നല്‍കി.

മോഹന്‍ലാലിനു വേണ്ടി ജനതാ ഗാരേജ്, ജയറാമിനായി അല വൈകുണ്ഠപുരമുലോ, അജിത്തിനായി വിശ്വാസം, അര്‍ജുന്‍ സര്‍ജയ്ക്കായി ഒക്കേ ഒക്കഡു എന്നീ ചിത്രങ്ങളിലും മൂര്‍ത്തി ശബ്ദം നല്‍കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/92844/renowned-dubbing-artiste-srinivasa-murthy-passed-away)