---
title: "സിനിമ മേഖലയിൽ ഒരു അപ്രതീക്ഷിത വിയോഗം, നടി ജമുനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകർ"
english_title: "An unexpected death in the film industry, fans pay tribute to actress Jamuna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92843/an-unexpected-death-in-the-film-industry-fans-pay-tribute-to-actress-jamuna"
published_at: "2023-01-27T21:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3fb8a4f815_jamuna_1.jpg"
keywords: []
---

# സിനിമ മേഖലയിൽ ഒരു അപ്രതീക്ഷിത വിയോഗം, നടി ജമുനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകർ

> **Lead Summary:** നടി ജമുന നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വളരെ വേദനിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ഇവർ അന്തരിച്ചത്. 86 വയസ്സ് ആണ് പ്രായം. വംശി ജുലുരി, ശ്രാവതി എന്നിവരാണ് ഇവരുടെ മക്കൾ. ഹൈദരാബാദിലെ വീട്ടിൽ വച്ചാണ് ഇവരുടെ അവസാന നിമിഷങ്ങൾ കഴിഞ്ഞുപോയത്.

## Article Content

നടി ജമുന നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വളരെ വേദനിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ഇവർ അന്തരിച്ചത്. 86 വയസ്സ് ആണ് പ്രായം. വംശി ജുലുരി, ശ്രാവതി എന്നിവരാണ് ഇവരുടെ മക്കൾ. ഹൈദരാബാദിലെ വീട്ടിൽ വച്ചാണ് ഇവരുടെ അവസാന നിമിഷങ്ങൾ കഴിഞ്ഞുപോയത്.

കർണാടകയിലെ ഹമ്പി എന്ന സ്ഥലത്താണ് ഇവർ ജനിക്കുന്നത്. ജാന ഭായി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. മിശ്രവിവാഹിതർ ആയിരുന്നു ഇവരുടെ മാതാപിതാക്കൾ. നാടകവേദികളിൽ ഇവർ ചെറുപ്പം മുതൽ തന്നെ സജീവമായിരുന്നു. ഇതുകൂടാതെ ഇവർ ലോക്കൽ സംഗീതവും ഹാർമോണിയവും പഠിച്ചു. ഇവരുടെ അമ്മയാണ് ഇവരുടെ ആദ്യത്തെ ഗുരു. 1952 വർഷത്തിലാണ് ഇവർ സിനിമ മേഖലയിൽ അരങ്ങേറുന്നത്. പുട്ടില്ലു എന്ന സിനിമയിലാണ് ഇവർ ആദ്യമായി അഭിനയിക്കുന്നത്.

ഡോക്ടർ ഗരിക്കിപ്പെട്ടി രാജ റാവു എന്ന താരം ഇവരുടെ പെർഫോമൻസ് കണ്ടതിനുശേഷം ആയിരുന്നു ഇവരെ സിനിമയിൽ അഭിനയിക്കുവാൻ വിളിച്ചത്.തെലുങ്ക് സിനിമയിലാണ് ഇവർ പ്രാഥമികമായി അഭിനയിച്ചത്. ഇതുകൂടാതെ തമിഴ് സിനിമയിലും ഇവർ സജീവമായി പ്രവർത്തിച്ച താരമാണ് ജമുന .ചില ഹിന്ദി സിനിമകളിലും ഇവർ മുഖം കാണിച്ചിട്ടുണ്ട്. ഇതുവരെ ഏകദേശം 200 സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലെ മികച്ച പ്രകടനത്തിന് ഇവർക്ക് മികച്ച സപ്പോർട്ടിംഗ് ആക്ട്രസിനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് ഇവർക്ക് ഇപ്പോൾ അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92843/an-unexpected-death-in-the-film-industry-fans-pay-tribute-to-actress-jamuna)