---
title: "തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടന്‍ ശ്രീജിത്ത് വിജയ്; ആശംസ അറിയിച്ച് ആരാധകർ"
english_title: "Actor Sreejith Vijay shares his new joy in life; Greetings fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92841/actor-sreejith-vijay-shares-his-new-joy-in-life-greetings-fans"
published_at: "2023-01-27T21:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3f87d2affc_sreejith_vijay_pic.jpg"
keywords: []
---

# തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടന്‍ ശ്രീജിത്ത് വിജയ്; ആശംസ അറിയിച്ച് ആരാധകർ

> **Lead Summary:** സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടനാണ് ശ്രീജിത്ത് വിജയ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം പങ്കുവെക്കുന്ന വിശേഷങ്ങളിലെ പെട്ടെന്ന് വൈറല്‍ ആവാറുണ്ട്. അര്‍ച്ചനയാണ് ശ്രീജിത്തിന്റെ ഭാര്യ. ഭാര്യക്കൊപ്പം ഉള്ള ഫോട്ടോസ് എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് നടനും കുടുംബവും.

## Article Content

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടനാണ് ശ്രീജിത്ത് വിജയ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം പങ്കുവെക്കുന്ന വിശേഷങ്ങളിലെ പെട്ടെന്ന് വൈറല്‍ ആവാറുണ്ട്. അര്‍ച്ചനയാണ് ശ്രീജിത്തിന്റെ ഭാര്യ. ഭാര്യക്കൊപ്പം ഉള്ള ഫോട്ടോസ് എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് നടനും കുടുംബവും.

സംഭവം മറ്റൊന്നുമല്ല തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയതിന്റെ ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചത്. ഞങ്ങളുടെ ജീവിതത്തില്‍ വലിയ സ്വപ്നം സഫലമായി എന്ന ക്യാപ്ഷനോടെയാണ് വീട്ടിലെ പാലുക്കാച്ചലിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയതിനെക്കുറിച്ച് നേരത്തെ ശ്രീജിത്ത് ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞ ശ്രീജിത്ത് ഇപ്പോള്‍ പാലുകാച്ചലിന്റെ ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ്.

ശ്രീജിത്തിന്റെയും അര്‍ച്ചനയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ഭാര്യ അര്‍ച്ചനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയിരുന്നു. ഞങ്ങള്‍ അങ്ങനെ അടി ഒന്നും ഉണ്ടാക്കാറില്ല. എന്നാല്‍ അങ്ങനെ ഉണ്ടാവുമ്പോള്‍ അര്‍ച്ചന ഉപദ്രവിക്കാറുണ്ട്. ഇതിന്റെ ഫോട്ടോയെല്ലാം എടുത്ത് ഞാന്‍ അവളുടെ അമ്മയ്ക്ക് അയച്ചു കൊടുക്കാറുണ്ടെന്ന് നടന്‍ പറഞ്ഞു. ചിലരൊക്കെ പറയുന്നത് കേട്ടു കല്യാണം കഴിഞ്ഞാല്‍ ജീവിതം ബോറായിരിക്കുമെന്ന്. എന്നാല്‍ എനിക്ക് അര്‍ച്ചന കൂടെ ഇല്ലെങ്കിലാണ് ബോറാവുക എന്ന് ശ്രീജിത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92841/actor-sreejith-vijay-shares-his-new-joy-in-life-greetings-fans)