---
title: "സെൽഫിക്ക് ശ്രമിച്ച ആരാധകന്‍റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞ് രൺബീർ;വീഡിയോ വൈറൽ"
english_title: "Ranbir took the phone of a fan who tried to take a selfie and threw it away; the video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92836/ranbir-took-the-phone-of-a-fan-who-tried-to-take-a-selfie-and-threw-it-away-the-video-went-viral"
published_at: "2023-01-27T21:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3f42579886_ranbeer_.jpg"
keywords: []
---

# സെൽഫിക്ക് ശ്രമിച്ച ആരാധകന്‍റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞ് രൺബീർ;വീഡിയോ വൈറൽ

> **Lead Summary:** തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന നടന്‍ രൺബീർ കപൂറിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കൈയിൽ മൊബൈൽ ഫോണുമായി നിൽക്കുന്ന യുവാവ് വീഡിയോ ആരംഭിക്കുമ്പോള്‍ ആരാധകനൊപ്പം ചിരിച്ചുകൊണ്ടാണ് രണ്‍ബീര്‍ നില്‍ക്കുന്നത്.

## Article Content

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന നടന്‍ രൺബീർ കപൂറിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കൈയിൽ മൊബൈൽ ഫോണുമായി നിൽക്കുന്ന യുവാവ് വീഡിയോ ആരംഭിക്കുമ്പോള്‍ ആരാധകനൊപ്പം ചിരിച്ചുകൊണ്ടാണ് രണ്‍ബീര്‍ നില്‍ക്കുന്നത്.

പിന്നീട് ആരാധകന് വേണ്ടി സെല്‍ഫിക്കായി രണ്‍ബീര്‍ പോസ് ചെയ്യുന്നു. എന്നാല്‍ സെൽഫി ക്ലിക്കുചെയ്യാൻ ആരാധകന്‍ പലതവണ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷേ സെല്‍ഫി എടുക്കാന്‍ അയാള്‍ക്ക് അതിന് സാധിക്കുന്നില്ല. ഇതോടെ രോഷാകുലനായ രൺബീർ കപൂര്‍ യുവ ആരാധകന്‍റെ കൈയ്യിലെ ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നത് കാണാം.

FOR VIDEO:- [https://twitter.com/i/status/1618870932742995969](https://twitter.com/i/status/1618870932742995969)

എന്നാൽ വീഡിയോയുടെ പാശ്ചാത്തലത്തില്‍ ആരാധകൻ നടനോട് സെല്‍ഫിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നത് കേൾക്കാം. എന്നാൽ വീഡിയോയ്ക്ക് സമിശ്രമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. ഈ വീഡിയോ വെറും അഭിനയമാണെന്നും ഇത് ഒരു ഒരു ഫോൺ ബ്രാൻഡിന്‍റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം ആൾക്കാർ പറയുന്നത്.

16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്ക് മുന്‍പാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്. '#AngryRanbirKapoor' എന്ന ഹാഷ്‌ടാഗിനൊപ്പം ട്വിറ്ററിൽ നിരവധി ഹാൻഡിലുകൾ ഈ വീഡിയോ പങ്കിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92836/ranbir-took-the-phone-of-a-fan-who-tried-to-take-a-selfie-and-threw-it-away-the-video-went-viral)