---
title: "വലംപിരി ശംഖ് വീട്ടില്‍ വെച്ച ശേഷമാണ് എനിക്ക് കുറെ ഉദ്ഘാടനങ്ങള്‍ വന്നത്; ഊര്‍മ്മിള ഉണ്ണി "
english_title: "After putting the Valampiri conch at home, I got some openings; Urmila Unni"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92821/after-putting-the-valampiri-conch-at-home-i-got-some-openings-urmila-unni"
published_at: "2023-01-27T20:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3e11063046_urmila.jpg"
keywords: []
---

# വലംപിരി ശംഖ് വീട്ടില്‍ വെച്ച ശേഷമാണ് എനിക്ക് കുറെ ഉദ്ഘാടനങ്ങള്‍ വന്നത്; ഊര്‍മ്മിള ഉണ്ണി 

> **Lead Summary:** മലയാള സിനിമയില്‍ അമ്മ വേഷം ചെയ്തിരുന്ന നടിയാണ് ഊര്‍മ്മിള ഉണ്ണി. ഇതിനുമുമ്പ് സഹനടിയായും ഊര്‍മ്മിള അഭിനയിച്ചിരുന്നു. സീരിയലുകളിലും ഈ നടി ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടി. 

## Article Content

മലയാള സിനിമയില്‍ അമ്മ വേഷം ചെയ്തിരുന്ന നടിയാണ് ഊര്‍മ്മിള ഉണ്ണി. ഇതിനുമുമ്പ് സഹനടിയായും ഊര്‍മ്മിള അഭിനയിച്ചിരുന്നു. സീരിയലുകളിലും ഈ നടി ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടി. 

ഇപ്പോള്‍ അഭിനയത്തില്‍ ഈ നടിയെ കാണാനില്ല. എങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ അഭിപ്രായങ്ങള്‍ എല്ലാം അറിയിച്ച് ഊര്‍മ്മിള എത്താറുണ്ട്. ഇടയ്‌ക്കൊന്ന് ട്രോളന്‍മാരുടെ കയ്യിലും ഊര്‍മ്മിളപ്പെട്ടിരുന്നു.

ഇപ്പോള്‍ നല്‍കിയ അഭിമുഖത്തിലും അതേക്കുറിച്ച് നടി സംസാരിച്ചിരിക്കുകയാണ്. താന്‍ ട്രോളുകളൊക്കെ കാണാറുണ്ടെന്ന് താരം പറയുന്നു. വലംപിരി ശങ്കിന് എനിക്കെതിരെ വന്ന ട്രോളുകളും ഞാന്‍ കണ്ടിരുന്നു.

അത് ഇപ്പോഴും എന്റെ വീട്ടിലുണ്ട് കുറെ പഴക്കമുണ്ട് അതിന്, അമ്മൂമ്മയുടെ കയ്യില്‍ നിന്ന് കിട്ടിയതാണ്. വെള്ളി കെട്ടിച്ച് വീട്ടില്‍ വച്ചിട്ടുണ്ട്. ഞാന്‍ ഒരു പാവം വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോഴേക്കും എല്ലാവരും എന്റെ തലയിലേക്ക് കയറി.

സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യം ചെയ്യുന്നുണ്ടല്ലോ , അത് അയാള്‍ കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആള്‍ ആയതെന്നും നടി ചോദിക്കുന്നു.

അതേസമയം വലംപിരി ശംഖ പരസ്യത്തിനു ശേഷമാണ് തനിക്ക് കുറെ ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണം വന്നതെന്നും, ഒരു സമയത്ത് താന്‍ കുറെ ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞു. അന്നൊക്കെ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളും ഹണി റോസിനെക്കാളും ഉദ്ഘാടനങ്ങള്‍ ചെയ്തിരുന്നത് താനായിരുന്നു എന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92821/after-putting-the-valampiri-conch-at-home-i-got-some-openings-urmila-unni)