ജനത ഗാരേജ്, ബാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം നടൻ ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണിത്.രവി തേജ നായകനായെത്തുന്ന കില്ലാടിയിൽ ഉണ്ണി മുകുന്ദൻ വില്ലൻ ഗെറ്റപ്പിലാണോ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർ ഒന്നാകെ ചോദിക്കുന്ന ചോദ്യം. ‘കില്ലാഡി ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷം’ എന്ന് കുറിച്ചുകൊണ്ട് ഉണ്ണി വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആരാധകരുടെ ഈ സംശയങ്ങളോട് ഉണ്ണി മുകുന്ദനോ അണിയറപ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. കില്ലാടിയിൽ ഒരു സുപ്രധാന വേഷത്തിൽ തമിഴ് താരം അർജ്ജുനും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വിവരം.ഡിംപിൾ ഹ്യാട്ടിയാണ് നായിക.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സുജിത് വാസുദേവാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത് സത്യനാരായണ കൊനേരുവാണ്.
Malayalam's Masallian returns to Telugu