---
title: "എപ്പോഴും കരഞ്ഞു കൊണ്ടിരിക്കാന്‍ ആയിരുന്നു അപ്പോള്‍ തോന്നിയിരുന്നത്; സുപ്രിയ"
english_title: "I felt like crying all the time; Supriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92768/i-felt-like-crying-all-the-time-supriya"
published_at: "2023-01-27T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3a3cab5372_supriya.jpg"
keywords: []
---

# എപ്പോഴും കരഞ്ഞു കൊണ്ടിരിക്കാന്‍ ആയിരുന്നു അപ്പോള്‍ തോന്നിയിരുന്നത്; സുപ്രിയ

> **Lead Summary:** സുപ്രിയയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല . ഏറെ നാളത്തെ പ്രണയത്തിനുശേഷം ആണ് പൃഥ്വിരാജും സുപ്രിയയും ഒന്നിച്ചത്. തങ്ങളുടെ പ്രണയ കഥ പലപ്പോഴും താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സുപ്രിയ നല്‍കിയ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. ഇതില്‍ തന്റെ ജീവിതത്തിലെ ഒരു മോശം കാലഘട്ടത്തെക്കുറിച്ച് സുപ്രിയ സംസാരിക്കുന്നു.

## Article Content

സുപ്രിയയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല . ഏറെ നാളത്തെ പ്രണയത്തിനുശേഷം ആണ് പൃഥ്വിരാജും സുപ്രിയയും ഒന്നിച്ചത്. തങ്ങളുടെ പ്രണയ കഥ പലപ്പോഴും താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സുപ്രിയ നല്‍കിയ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. ഇതില്‍ തന്റെ ജീവിതത്തിലെ ഒരു മോശം കാലഘട്ടത്തെക്കുറിച്ച് സുപ്രിയ സംസാരിക്കുന്നു.

മകള്‍ അലംകൃതയെ പ്രസവിക്കുന്നത് കോംപ്ലിക്കേറ്റഡ് അവസ്ഥയിലാണെന്ന് സുപ്രിയ പറയുന്നു. ഞങ്ങള്‍ രണ്ടുപേരും മരിച്ചു പോയേക്കും എന്ന അവസ്ഥയില്‍ വരെ എത്തി. അതിനുശേഷം എന്റെ ജീവിതം മുഴുവനായി മാറി.

അതുമായി പൊരുത്തപ്പെടാനും എനിക്ക് കഴിയാതെ വന്നു. എനിക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല , ഇതെന്താണ് ഗര്‍ഭകാലം കഴിഞ്ഞിട്ടും ഭയങ്കര ദേഷ്യത്തില്‍ നില്‍ക്കുന്നത് എന്ന് അവര്‍ വിചാരിച്ചു. എനിക്ക് സംഭവം പിടികിട്ടിയില്ലെന്ന് സുപ്രിയ പറഞ്ഞു.

എപ്പോഴും കരഞ്ഞു കൊണ്ടിരിക്കാന്‍ ആയിരുന്നു അപ്പോള്‍ തോന്നിയിരുന്നത്. ഞാന്‍ നോര്‍മല്‍ അല്ലെന്നും എന്താ കുഴപ്പമുണ്ടെന്ന് മനസ്സിലായത് രണ്ടു വര്‍ഷത്തിനുശേഷമാണ് സുപ്രിയ പറയുന്നു.

അങ്ങനെ ഒരു ഡോക്ടറെ പോയി കണ്ടു. ക്ലിനിക്കല്‍ പോസ്റ്റ് പാര്‍ട്ടും ഡിപ്രഷന്‍ ആണെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. ഡോക്ടറെ കണ്ടതിനുശേഷമാണ് ഇതൊക്കെ മനസ്സിലായത്.

എന്നാല്‍ എന്റെ കുടുംബത്തില്‍ ആരോടും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല , ഇപ്പോള്‍ താന്‍ ഓക്കേ ആണെന്നും സുപ്രിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92768/i-felt-like-crying-all-the-time-supriya)