എന്റെ ശബ്ദത്തിൽ പ്രകടമായ നല്ല വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്; കണ്ണുനിറഞ്ഞ് താര കല്യാൺ

എന്റെ ശബ്ദത്തിൽ പ്രകടമായ നല്ല വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്; കണ്ണുനിറഞ്ഞ് താര കല്യാൺ
2023-01-27T13:30:00 | By Susmitha Surendran

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് താര കല്യാൺ. അഭിനേത്രി എന്നതിന് പുറമെ അറിയപ്പെടുന്ന നർത്തകി കൂടിയാണ് താര കല്യാൺ. 

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് താര കല്യാണിനും കുടുംബത്തിനും. അടുത്തിടെ താര ഒരു സർജറിക്ക് വിധയായിരുന്നു. തൊണ്ടയിലെ സർജറിയുടെ വിശേഷങ്ങൾ ഒക്കെ താര ചാനലിലൂടെ പങ്കുവെച്ചിരുന്നു. താരയുടെ ശബ്ദം അടയുകയും ശ്വാസ തടസം നേരിടുകയും ചെയ്തപ്പോഴാണ് സർജറിയിലേക്ക് പോയത്.


സർജറിക്ക് ശേഷം ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പറഞ്ഞത്. താരയുടെ ​ഗോയിറ്റർ നെഞ്ച് വരെ നീണ്ടു പോയെന്നും. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയെന്നുമാണ് സർജറിക്ക് മുൻപ് ഡോക്ടർ പറഞ്ഞത്. സർജറിക്ക് ശേഷം താരയുടെ ശ്വാസം എടുക്കുന്നതിലെ പ്രശ്നങ്ങളും മാറിയിരുന്നു. ശബ്ദം ശരിയാകാൻ കുറച്ചു സമയം വേണമെന്നും പറഞ്ഞിരുന്നു.

എന്നാൽ കാര്യമായ മാറ്റമൊന്നും ആദ്യ കുറച്ചു നാളുകളിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ, തന്റെ ശബ്ദത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങിയെന്ന് പറയുകയാണ് താര കല്യാൺ. തന്റെ ചാനലിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിൽ ആണ് ഇക്കാര്യം പറഞ്ഞത്. 'എന്റെ ശബ്ദം കേട്ടോ, ആ വിറയലോക്കെ മാറി വരുന്നില്ലേ.

എന്റെ ശബ്ദത്തിൽ പ്രകടമായ നല്ല വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ശബ്ദത്തിൽ സംസാരിക്കാൻ കഴിയില്ല എന്നെ ഉള്ളു. ഈ ശബ്ദത്തിൽ സംസാരിക്കുകയാണെങ്കിൽ എനിക്ക് വലിയ പ്രശ്‍നമില്ല. ഇത് എന്റെ ലൈഫിലെ വലിയൊരു സംഭവമാണ്,' 


'കാരണം, ഇനി എന്റെ ജീവിതത്തിൽ ഇതുപോലെ ഒക്കെ ആയിരിക്കും ശബ്ദമെന്ന് ഞാൻ കരുതിയിരുന്നു. അതുമായി പൊരുത്തപ്പെടാമെന്ന് വിചാരിച്ചപ്പോഴാണ് ഒരു വലിയ മാറ്റം ശബ്ദത്തിൽ വന്നത്. അതിന് ഞാൻ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു.

ആദ്യം നിങ്ങൾക്കാണ് എന്റെ നന്ദി. നമ്മൾ ഏറ്റവും സേഫ് ആയിട്ടിരിക്കുന്നത് മറ്റുള്ളവരുടെ പ്രാർത്ഥനയിലാണ്. നമ്മുക്ക് വേണ്ടി മറ്റൊരാൾ പ്രാർത്ഥിച്ചാൽ അത് ഫലിക്കുമെന്നാണ്. അതുകൊണ്ട് നിങ്ങളോട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട്,'


'ഞാൻ എന്റെ ഡോക്ടറോടും ആ സമയത്ത് എനിക്ക് തെറാപ്പി ചെയ്ത് തന്ന സ്നേഹയോടും നന്ദി പറയുന്നു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് എന്റേതായ ചില പ്രയാസങ്ങൾ കാരണം എനിക്ക് തെറാപ്പി നിർത്തി വയ്‌ക്കേണ്ടി വന്നു. അപ്പോൾ എന്റെ സഹോദരൻ എന്നെ വിളിച്ച് പറഞ്ഞു തെറാപ്പി തുടരണമെന്ന്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു,' 

'നിനക്കു വിഷമമുണ്ടോ ഇല്ലയോ, എനിക്ക് വേദനിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ട് എനിക്ക് വേണ്ടി ഒരാളെ ഓൺലൈനായി കണ്ടു പിടിച്ചു. ചെന്നൈയിൽ നിന്നുള്ള ഒരു ചെറിയ കുട്ടിയാണ് ഇപ്പോൾ എനിക്ക് തെറാപ്പി ചെയ്യുന്നത്. സഹോദരനാണ് അതിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത്. ആ കുട്ടിയോട് നന്ദി പറയുന്നു. ഒപ്പം എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരുന്ന ഈശ്വരനോടും നന്ദി പറയുന്നു,' താര കല്യാൺ പറഞ്ഞു.

Content Highlight: I have started seeing noticeable positive differences in my voice; Tara Kalyan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup