---
title: "ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; അമൃത സുരേഷിൻറെ  സ്റ്റോറി  ശ്രദ്ധ നേടുന്നു "
english_title: "Now Amrita Suresh's Instagram story is getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92722/now-amrita-sureshs-instagram-story-is-getting-attention"
published_at: "2023-01-27T13:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3816742f72_amrutha_suresh.jpg"
keywords: []
---

# ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; അമൃത സുരേഷിൻറെ  സ്റ്റോറി  ശ്രദ്ധ നേടുന്നു 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിത ആണ് ​ഗായിക അമൃത സുരേഷ്. ​ഗായിക എന്നതിനൊപ്പം.നടൻ ബാലയുമായുള്ള വിവാഹം, ഒടുവിൽ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തർക്കം തുടങ്ങിയവ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

## Article Content

പ്രേക്ഷകർക്ക് സുപരിചിത ആണ് ​ഗായിക അമൃത സുരേഷ്. ​ഗായിക എന്നതിനൊപ്പം.നടൻ ബാലയുമായുള്ള വിവാഹം, ഒടുവിൽ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തർക്കം തുടങ്ങിയവ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

​സം​ഗീത സംവിധായകൻ ആയ ​ഗോപി സുന്ദർ ആണ് അമൃതയുടെ ഇപ്പോഴത്തെ ജീവിത പങ്കാളി. ​അമൃത പോലെ തന്നെ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ​ഗോപി സുന്ദർ. ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ ഇതിന്റെ ആക്കം കൂടി.

അഭയ ഹിരൺമയിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ​ഗോപി സുന്ദർ അമൃതയുമായി അടുത്തത്. ​ഗോപി സുന്ദറിന്റെ ആദ്യം വിവാഹവും മറ്റും ഇതിനിടെ ചർച്ചയുമായി. ഇക്കാരണങ്ങളെല്ലാം ​ഗോപി സുന്ദർ-അമൃത സുരേഷ് ബന്ധത്തെ വാർത്തകളിൽ നിറച്ചു.

ഇപ്പോഴിതാ അമ‍ൃത സുരേഷിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ​ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശയാക്കിക്കൊണ്ടാണ് അമൃതയുടെ സ്റ്റോറി.

എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവുമെന്ന വാചകമാണ് അമൃത പങ്കുവെച്ചത്. ഓ യൂ ആന്റ് മീ എന്നാണ് ​ഗോപി സുന്ദറിനെ ​ടാ​ഗ് ചെയ്ത് കൊണ്ട് സ്റ്റോറിയിൽ അമൃത സുരേഷ് കുറിച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ​അമൃത സുരേഷും ​ഗോപി സുന്ദറും. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. രണ്ട് പേരും ഒരുമിച്ച് മ്യൂസിക് പരിപാടികളും നടത്തുന്നു. പോയ വർഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ​ഗോപി സുന്ദറാണെന്ന് അമൃത സുരേഷ് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92722/now-amrita-sureshs-instagram-story-is-getting-attention)