---
title: "ആറരയായപ്പോള്‍ ഗ്യാസ് നിറഞ്ഞിട്ട് ഈ കുപ്പി പൊട്ടിത്തെറിച്ചു; ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു "
english_title: "At six-thirty this bottle burst with gas; Srividya Mullachery says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92704/at-six-thirty-this-bottle-burst-with-gas-srividya-mullachery-says"
published_at: "2023-01-27T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d374b28f8ff_sreevidhya_mullassery.jpg"
keywords: []
---

# ആറരയായപ്പോള്‍ ഗ്യാസ് നിറഞ്ഞിട്ട് ഈ കുപ്പി പൊട്ടിത്തെറിച്ചു; ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു 

> **Lead Summary:** മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. 

## Article Content

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. 

നിരവധി ആരാധകരാണ് താരത്തിനുള്ളത്. നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസര്‍കോടന്‍ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ശ്രീവിദ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ, തന്റെ ഹോസ്റ്റല്‍ കാലത്തെക്കുറിച്ചുള്ള ശ്രീവിദ്യയുടെ രസകരമായ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

ഹോസ്റ്റലില്‍ വെച്ച് കള്ള് കുടിക്കാന്‍ നോക്കിയപ്പോള്‍ പറ്റിയ അബദ്ധത്തെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ ഫ്രണ്ട്‌സ് ഓക്കെ ഇത് കാണുകയാണെങ്കില്‍ സോറി, എനിക്കിത് പറയേണ്ടി വന്നതാണ് എന്ന് പറഞ്ഞാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

ഞങ്ങള്‍ക്ക് ഒരിക്കല്‍ പനം കള്ള് കുടിക്കാന്‍ മോഹം തോന്നി. ഞങ്ങളുടെ ഒരു സുഹൃത്ത് വഴി കൊണ്ടു വന്നു. ഗെയ്റ്റിന്റെ ഇപ്പുറത്തേക്ക് മറ്റാര്‍ക്കും വരാനാകില്ല. സെവന്‍ അപ്പിന്റെ കുപ്പിയിലാണ് കൊണ്ടു വന്നത്. ഉച്ചയ്ക്ക് കൊണ്ടു വന്നു. ഒളിപ്പിച്ച വെച്ച ശേഷം ക്ലാസിലേക്ക് തിരിച്ചു പോയി. രാത്രി വന്നിട്ട് കുടിക്കാനായിരുന്നു പ്ലാന്‍.

ആറരയായപ്പോള്‍ ഗ്യാസ് നിറഞ്ഞിട്ട് ഈ കുപ്പി പൊട്ടിത്തെറിച്ചു. തുടര്‍ന്ന് മണം വരാന്‍ തുടങ്ങി. എന്റെ കൂടെ ഉണ്ടായിരുന്നത് എന്നേക്കാള്‍ മന്ദബുദ്ധികളായിരുന്നു. സ്‌മെല്‍ വന്നപ്പോള്‍ സെക്കന്റ് ഇയറിലെ ടെക്സ്റ്റ് ബുക്കെടുത്ത് കത്തിച്ചു. വാര്‍ഡന്‍ വരുമ്പോള്‍ കാണുന്നത് ഫുള്‍ പുകയാണ്. പുള്ളിക്കാരി വാതില്‍ തള്ളിത്തുറന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.

പരീക്ഷ ജയിക്കാന്‍ ഒരു പൂജ ചെയ്തതാണെന്നായിരുന്നു അവള്‍ പറഞ്ഞത്. ഞാന്‍ അപ്പോഴേക്കും ഓടി ബാത്ത് റൂമില്‍ കയറി വാതില്‍ അടച്ചിരുന്നു’- ശ്രീവിദ്യ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/92704/at-six-thirty-this-bottle-burst-with-gas-srividya-mullachery-says)