logo

റിലീസിനൊരുങ്ങി 'സുനാമി'-മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തും.

Published at Feb 3, 2021 11:28 AM റിലീസിനൊരുങ്ങി 'സുനാമി'-മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തും.

പ്രേഷകര്‍ കാത്തിരുന്ന  സുനാമി എന്ന ചിത്രം റിലീസിനായി  ഒരുങ്ങുകയാണ്.  മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തും. സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. 


ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.


ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

The movie 'Tsunami' is all set to release in March.

Related Stories
ആയിശ വെഡ്സ് ഷമീർ ജൂലായ് 9-ന് ഒടിടി റിലീസ്

Jun 23, 2021 12:03 PM

ആയിശ വെഡ്സ് ഷമീർ ജൂലായ് 9-ന് ഒടിടി റിലീസ്

നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ...

Read More >>
ബ്രോ ഡാഡി എങ്ങനെയുളള സിനിമ, മനസുതുറന്ന് പൃഥ്വിരാജ്

Jun 23, 2021 11:39 AM

ബ്രോ ഡാഡി എങ്ങനെയുളള സിനിമ, മനസുതുറന്ന് പൃഥ്വിരാജ്

'ഒരുപക്ഷേ മലയാള സിനിമയില്‍ ഒടിടിയെ കുറിച്ച് ആദ്യമായി അഭിപ്രായം പറഞ്ഞത് ഞാനായിരിക്കാം. വളരെ മുന്‍പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് തിയ്യേറ്ററുകളില്‍...

Read More >>
Trending Stories