---
title: "അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ കാശുണ്ട്; തുറന്നുപറഞ്ഞ് ചാര്‍മിള"
english_title: "Now the actress is openly talking about the mistakes that have happened in her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/92688/now-the-actress-is-openly-talking-about-the-mistakes-that-have-happened-in-her-life"
published_at: "2023-01-27T11:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d36dc3955d4_charmila.jpg"
keywords: []
---

# അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ കാശുണ്ട്; തുറന്നുപറഞ്ഞ് ചാര്‍മിള

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചാര്‍മിള . ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് കരിയറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ചാര്‍മിള. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ച് തുറന്നുപറയുകയാണ് നടി.

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചാര്‍മിള . ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് കരിയറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ചാര്‍മിള. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ച് തുറന്നുപറയുകയാണ് നടി.

ജീവിതത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ അവസരം ലഭിച്ചാല്‍ എന്തൊക്കെയാവും തിരുത്തുക എന്ന കിടിലം ഫിറോസിന്റെ ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ‘കൂടുതല്‍ കാശ് ചിലവാക്കുന്നത് ഒഴിവാക്കും.

ഭയങ്കര ധൂര്‍ത്ത് ആയിരുന്നു. അന്ന് ചെലവാക്കുന്നത് ഓക്കെ ആയിരുന്നു. അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് ആയിരുന്നു,’ അന്ന് 25,000 രൂപയുടെ പെര്‍ഫ്യൂം വരെ ഞാന്‍ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്.

’അക്കാലത്ത് ദുബായിലോക്കെ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ആള്‍ ഞാനായിരിക്കും. ഒരു പരിപാടിക്ക് പോയാല്‍ മുഴുവന്‍ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാന്‍ വരൂ. അങ്ങനെ ചെലവാക്കിയതില്‍ എനിക്ക് സന്തോഷമില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92688/now-the-actress-is-openly-talking-about-the-mistakes-that-have-happened-in-her-life)