---
title: "ഇവള്‍ക്കല്ലേ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞത്; പരിഹസിച്ച് കമന്റുകള്‍, മറുപടിയുമായി താരം"
english_title: "She was the one who said she had cancer; The actor responded with mocking comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92652/she-was-the-one-who-said-she-had-cancer-the-actor-responded-with-mocking-comments"
published_at: "2023-01-27T08:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3436ddc237_ACTOR.jpg"
keywords: []
---

# ഇവള്‍ക്കല്ലേ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞത്; പരിഹസിച്ച് കമന്റുകള്‍, മറുപടിയുമായി താരം

> **Lead Summary:** ക്യാന്‍സറിനെ അതിജീവിച്ച താരങ്ങളില്‍ ഒരാളാണ് ഛവി മിത്തല്‍. സ്തനാര്‍ബുദത്തിന് എതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സംസാരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി.

## Article Content

ക്യാന്‍സറിനെ അതിജീവിച്ച താരങ്ങളില്‍ ഒരാളാണ് ഛവി മിത്തല്‍. സ്തനാര്‍ബുദത്തിന് എതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സംസാരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി.

തന്റെ ചികിത്സയെ കുറിച്ച് സംസാരിച്ചതിന്റെ പേരിലും മുറിപ്പാടിന്റെ പേരിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ട അപഹാസ്യമായ കമന്റുകളെ കുറിച്ചാണ് ഛവി ഇപ്പോള്‍ തുറന്നു പറയുന്നത്. ആളുകളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.

ചിലപ്പോള്‍ അജ്ഞതയാകാം. ഒരിക്കല്‍ ഒരാള്‍ തന്നോട് ചോദിച്ചത് ‘നിങ്ങളുടെ സ്തനങ്ങള്‍ എന്തുകൊണ്ട് മുറിച്ച് മാറ്റിയില്ല, ക്യാന്‍സര്‍ വന്നാല്‍ മുറിച്ച് കളയുകയല്ലേ’ എന്നാണ്. താനൊരിക്കല്‍ ബിക്കിനി ചിത്രം പങ്കുവെച്ചിരുന്നു.

‘ഇവള്‍ക്കല്ലേ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞത്, പിന്നെ ഇതെങ്ങനെ?’ എന്നാണ് ചോദിക്കുന്നത്. തന്റെ ബിക്കിനി ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകള്‍ ഛവി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മുറിവ് കാണിച്ചതിനേയും പലരും പരിഹസിക്കുന്നുണ്ട്.

സ്തനങ്ങള്‍ കൃത്രിമമാണെന്ന് പോലും ചിലര്‍ കമന്റുകളില്‍ ആരോപിക്കുന്നുണ്ട്. കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങള്‍ ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ നേരിടാന്‍ ബാധ്യസ്ഥരാണെന്നും ശീലിച്ചുവെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ കരുതുന്നത് എന്നാണ് ഛവി പറയുന്നത്.

അതേസമയം, തനിക്ക് നടത്തിയത് ലപെക്ടോമി എന്ന സര്‍ജറിയാണ് നടത്തിയതെന്നും ഇതില്‍ സ്തനങ്ങള്‍ മൊത്തമായി എടുത്ത് കളയേണ്ടതില്ലെന്നും ലമ്പ് മാത്രമാണ് റിമൂവ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. ഛവിയെ പിന്തുണച്ചും പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92652/she-was-the-one-who-said-she-had-cancer-the-actor-responded-with-mocking-comments)