---
title: "തമിഴ്‌നടൻ മനോബാല ആശുപത്രിയിൽ "
english_title: "Tamil actor Manobala in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92564/tamil-actor-manobala-in-hospital"
published_at: "2023-01-26T15:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d25540412b8_mano_bala_2.jpg"
keywords: []
---

# തമിഴ്‌നടൻ മനോബാല ആശുപത്രിയിൽ 

> **Lead Summary:** **ത**മിഴ്‌നടൻ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ട്രീറ്റ്‌മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

## Article Content

**ത**മിഴ്‌നടൻ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ട്രീറ്റ്‌മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ മറക്കാൻ സാധിക്കില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/92564/tamil-actor-manobala-in-hospital)