ബാലതാരമായി ചിത്രത്തില്‍ എത്തി ട്രോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ വരവും പ്രശസ്തിയും വളരെ വേഗത്തില്‍ ആയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയക്ക് കഴിഞ്ഞു. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

എന്നാല്‍, ഇതിന് ശേഷം കുറച്ച് നാള്‍ അഭിനയത്തില്‍ ഒന്നും ഉണ്ടായിരുന്നില്ല നടി . കാരണം താരത്തിന് വലിയ അവസരം ഒന്നും ലഭിച്ചിരുന്നില്ല.ഈ ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ചവര്‍ പലരും പിന്നീട് സിനിമകള്‍ ചെയ്തപ്പോള്‍ തനിക്ക് മാത്രം അവസരങ്ങള്‍ ഒന്നും കിട്ടിയില്ലെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും സാനിയ ഇപ്പോള്‍ പറയുന്നു.

‘എന്റേതൊരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജീവിത രീതിയില്‍ നിന്നും വരുന്ന ഒരു കുട്ടിയെ സംബദ്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യങ്ങളും. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന് സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല.

എന്റെ കൂടെ അഭിയിച്ച പലര്‍ക്കും സിനിമകള്‍ കിട്ടാന്‍ തുടങ്ങി. ആ സിനിമയില്‍ ലീഡ് റോല്‍ ചെയ്തത് ഞാന്‍ ആയിരുന്നു. എന്നാല്‍, എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകള്‍ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോള്‍ ഞാന്‍ ഏതാണ്ട് ഡിപ്രഷനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്‌നം. അതോ അഭിനയമാണോ പ്രശ്‌നം എന്നൊക്കെ ഞാന്‍ ചിന്തിച്ച് കൂട്ടി’, എന്ന് സാനിയ പറയുന്നു.
Content Highlight: 'Only he didn't get any opportunities and almost went into depression'; Sania said openly

































