---
title: "'ബാലപാഠങ്ങള്‍ പറഞ്ഞു തന്ന ഒരാള്‍ നവ്യ ആയിരുന്നു' നടിയെ കുറിച്ച് പൃഥ്വിരാജ്"
english_title: "Prithviraj about the actress 'Navya was the one who taught her childhood lessons'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92529/prithviraj-about-the-actress-navya-was-the-one-who-taught-her-childhood-lessons"
published_at: "2023-01-26T13:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d234361097f_navya_f.jpg"
keywords: []
---

# 'ബാലപാഠങ്ങള്‍ പറഞ്ഞു തന്ന ഒരാള്‍ നവ്യ ആയിരുന്നു' നടിയെ കുറിച്ച് പൃഥ്വിരാജ്

> **Lead Summary:** **മ**ലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു നന്ദനം. ഇതില്‍ പൃഥ്വിരാജും നവ്യ നായരും ആയിരുന്നു നായിക നായകന്മാരായി എത്തിയിരുന്നത്. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ രണ്ടു പേര്‍ക്കും തുടര്‍ന്ന് അവസരങ്ങള്‍ ലഭിച്ചു. പൃഥ്വിരാജ് ഇരുപതാം വയസ്സിലായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

## Article Content

**മ**ലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു നന്ദനം. ഇതില്‍ പൃഥ്വിരാജും നവ്യ നായരും ആയിരുന്നു നായിക നായകന്മാരായി എത്തിയിരുന്നത്. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ രണ്ടു പേര്‍ക്കും തുടര്‍ന്ന് അവസരങ്ങള്‍ ലഭിച്ചു. പൃഥ്വിരാജ് ഇരുപതാം വയസ്സിലായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

എന്നാല്‍ നവ്യ നായര്‍ ഇതിന് മുമ്പ് മറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉള്ള വ്യക്തി കൂടിയായിരുന്നു അപ്പോള്‍ നവ്യ. ആ സമയത്ത് പൃഥ്വിരാജിന് അഭിനയത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞുകൊടുത്തത് നവ്യ നായര്‍ തന്നെ. ഇതേക്കുറിച്ച് പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ഒന്നുമറിയാതെ സിനിമയില്‍ എത്തിയ തനിക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന ഒരാള്‍ നവ്യ ആയിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ ഭയങ്കര വിമുഖത ഉള്ള നടനായിരുന്നു. ഞാന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ട് സിനിമ സെറ്റില്‍ എത്തിയപ്പോള്‍ ഇത് ഒരു ബോര്‍ പരിപാടിയാണല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു.ഒരു ദിവസം രേവതി ചേച്ചി എന്നെ വിളിച്ചിട്ട് നീ നല്ല നടനാണ് എന്നൊക്കെ പറഞ്ഞു. പിന്നെ സെറ്റില്‍ എനിക്കുണ്ടായ ഏക ആശ്വാസം നവ്യ ആയിരുന്നു.

എന്റെ പ്രായത്തിലുള്ള ഏക ആള്‍ നവ്യയായിരുന്നു. എന്നോട് ആദ്യമായി ഇത് ഇങ്ങനെയല്ല ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കേണ്ടത് ഇങ്ങനെയല്ല എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചത് നവ്യ തന്നെ എന്ന് നടന്‍ പറഞ്ഞു.അതേസമയം നേരത്തെ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് നവ്യ നായരും പറഞ്ഞിരുന്നു. നന്ദനത്തിന് ശേഷം നവ്യയും പൃഥ്വിരാജും പിന്നീട് അമ്മക്കിളിക്കൂട്, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. ഈ ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92529/prithviraj-about-the-actress-navya-was-the-one-who-taught-her-childhood-lessons)