---
title: "''നിന്റെ മനസിലെങ്ങനെയാണ് ഇത്രയും വിഷം വന്നു'';അച്ഛന്‍ ചോദിച്ചതിനെ കുറിച്ച് ശ്രീവിദ്യ "
english_title: ""How did you get so much poison in your mind"; Srividya about her father's question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92503/how-did-you-get-so-much-poison-in-your-mind-srividya-about-her-fathers-question"
published_at: "2023-01-26T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d21aeeddc05_SREEVIDYA_F.jpg"
keywords: []
---

# ''നിന്റെ മനസിലെങ്ങനെയാണ് ഇത്രയും വിഷം വന്നു'';അച്ഛന്‍ ചോദിച്ചതിനെ കുറിച്ച് ശ്രീവിദ്യ 

> **Lead Summary:** **ഈ** അടുത്തായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സംവിധായകനുമായി ശ്രീവിദ്യ ഒന്നിക്കാന്‍ പോകുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ചെല്ലാം ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ശ്രീ പറഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയുടെ വിവാഹം. വളരെ മനോഹരമായ പ്രണയകഥ തന്നെയാണ് ശ്രീവിദ്യയുടെത്.

## Article Content

**ഈ** അടുത്തായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സംവിധായകനുമായി ശ്രീവിദ്യ ഒന്നിക്കാന്‍ പോകുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ചെല്ലാം ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ശ്രീ പറഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയുടെ വിവാഹം. വളരെ മനോഹരമായ പ്രണയകഥ തന്നെയാണ് ശ്രീവിദ്യയുടെത്.

ഇപ്പോഴിതാ താന്‍ ഒരു ആവശ്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് ശ്രീ പറയുന്നത്. ഒപ്പം തന്റെ നാടിനെ കുറിച്ച് നടി സംസാരിച്ചു.അച്ഛാ നമുക്കൊരു മതില്‍ കെട്ടിയാലോ എന്ന് ഞാന്‍ ചോദിച്ചതും അച്ഛന്‍ എന്നെ കൊന്നില്ലെന്നേയുള്ളൂ. രണ്ട് ദിവസം അതേക്കുറിച്ച് തന്നെ ചോദിച്ചിരുന്നു. നീ എവിടുന്നാണ് ഈ സംസ്‌കാരമൊക്ക പഠിക്കുന്നത്. നിന്റെ മനസിലെങ്ങനെയാണ് ഇത്രയും വിഷം വന്നതെന്നുമൊക്കെയായിരുന്നു ചോദ്യം.

നമ്മള്‍ ഇത്രയും വീട്ടുകാര്‍ ഒന്നിച്ച് കഴിയുന്ന സ്ഥലത്ത് മതില്‍ കെട്ടുന്നോ എന്ന് എങ്ങനെയാണ് ചോദിച്ചത്. അതിന് ശേഷം ഞാന്‍ മതില്‍ എന്ന വാക്കേ വീട്ടില്‍ ഉപയോഗിക്കാറില്ല.തനി നാട്ടിന്‍പുറത്തുകാരിയാണ് ശ്രീവിദ്യ . അവിടെയുള്ള പലരും തിയേറ്റര്‍ കണ്ടതുപോലും ശ്രീവിദ്യ സിനിമയില്‍ എത്തിയ ശേഷമാണ്. ആദ്യം ശ്രീവിദ്യ അഭിനയിക്കാന്‍ പോകുന്നതൊന്നും വീട്ടുകാര്‍ക്ക് വലിയ ഇഷ്ടമുണ്ടായിരുന്നില്ല. അന്നൊക്കെ അമ്മയായിരുന്നു ശ്രീവിദ്യയ്ക്ക് ഒപ്പം പോയിരുന്നത്. ഇന്ന് തന്റെ അഭിനയത്തിന് എതിരൊന്നുമല്ല നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92503/how-did-you-get-so-much-poison-in-your-mind-srividya-about-her-fathers-question)