---
title: "''നീ വീട്ടിൽ ഇടുന്ന പൈജാമയെക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ളതാണ് ഈ വസ്ത്രം”; മകളുടെ ഫോട്ടോയ്ക്ക് രസകരമായ കമന്റിട്ട് ഷാരൂഖ് "
english_title: "Shah Rukh gave an interesting comment on his daughter's photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92491/shah-rukh-gave-an-interesting-comment-on-his-daughters-photo"
published_at: "2023-01-26T10:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d20b32eb3fd_SHAROOKH_F.jpg"
keywords: []
---

# ''നീ വീട്ടിൽ ഇടുന്ന പൈജാമയെക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ളതാണ് ഈ വസ്ത്രം”; മകളുടെ ഫോട്ടോയ്ക്ക് രസകരമായ കമന്റിട്ട് ഷാരൂഖ് 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾ ഇദ്ദേഹത്തിന് നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. അതിനു തെളിവാണ് ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയായ 'പത്താന് ' തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന വലിയ സ്വീകരണം.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾ ഇദ്ദേഹത്തിന് നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. അതിനു തെളിവാണ് ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയായ 'പത്താന് ' തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന വലിയ സ്വീകരണം.

പൊതുവേ ഹിന്ദി സിനിമകൾക്ക് കേരളത്തിൽ നിന്നും വലിയ സ്വീകാര്യത ലഭിക്കാറില്ല. പക്ഷേ, ഇദ്ദേഹത്തിന്റെ ഈ സിനിമയ്ക്ക് വലിയ രീതിയിലുള്ള തിരക്കാണ് തിയേറ്ററിൽ അനുഭവപ്പെടുന്നത്. തിരക്ക് കൂടി വരുന്നതുകൊണ്ട് മിഡ്നൈറ്റ് ഷോ പോലും ആഡ് ചെയ്തിരിക്കുകയാണ് പല തീയേറ്ററുകളും.

അതേസമയം, ഇദ്ദേഹത്തെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ കുടുംബവും. സുഹാന ഖാൻ എന്നാണ് ഇദ്ദേഹത്തിൻറെ മകളുടെ പേര്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.മനോഹരമായ ഒരു കറുപ്പ് ഗൗനിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഹോട്ടൽ അറ്റ്ലാൻഡിസ് എന്ന ഹോട്ടലിന്റെ ലോഞ്ചിന് വേണ്ടി എത്തിയതായിരുന്നു താരം ദുബായിൽ. പരിപാടിയിൽ താരം എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് എന്നതിന്റെ തെളിവായി താരം ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു. ധാരാളം മികച്ച കമന്റുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

> അതേസമയം വളരെ രസകരമായ കമൻ്റുമായി അച്ഛൻ ഷാരൂഖ് ഖാനും രംഗത്തെത്തി.“വളരെ എലഗാൻ്റ് ആയിരിക്കുന്നു നിന്നെ കാണുവാൻ. നീ വീട്ടിൽ ഇടുന്ന പൈജാമയെക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ളതാണ് ഈ വസ്ത്രം” – ഇതായിരുന്നു ഷാറൂഖ് നടത്തിയ കമന്റിൽ പറഞ്ഞത്. അതേ സമയം വളരെ രസകരമായ കമന്റുകളാണ് ഇപ്പോൾ വേറെയും വന്നുകൊണ്ടിരിക്കുന്നത്. എന്നത് സാധാരണക്കാർ ഇടുന്ന വേഷമാണ് എന്നും ഇത്രയും വലിയ ഒരു താരപത്രി ആയിട്ടും വീട്ടിൽ പൈജാമ ആണോ ഇടുന്നത് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. പൈജാമ ഇതിൽ നിന്നുതന്നെ താരപുത്രി എത്രത്തോളം വളരെ സിമ്പിൾ ആണ് എന്ന് മനസ്സിലാക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92491/shah-rukh-gave-an-interesting-comment-on-his-daughters-photo)