---
title: "ബിഗ് ബോസ്സിൽ പ്രേക്ഷകര്‍ക്ക് ഒട്ടും പരിചയം ഇല്ലാത്ത ഒരു മുഖം കൂടി ,അഞ്ചാം ഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ "
english_title: "Another face that the audience is not familiar with in Bigg Boss, more details of the fifth part"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92444/another-face-that-the-audience-is-not-familiar-with-in-bigg-boss-more-details-of-the-fifth-part"
published_at: "2023-01-25T22:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1614e668b8_BIG_BOSS_F.jpg"
keywords: []
---

# ബിഗ് ബോസ്സിൽ പ്രേക്ഷകര്‍ക്ക് ഒട്ടും പരിചയം ഇല്ലാത്ത ഒരു മുഖം കൂടി ,അഞ്ചാം ഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ 

> **Lead Summary:** **നി**രവധി സിനിമ സീരിയല്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളെല്ലാം ഒന്നിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ പരിപാടിക്ക് കാഴ്ചക്കാരും ഏറെയാണ്. മലയാളം സീസണ്‍ ഫോര്‍ വലിയതോതില്‍ ശ്രദ്ധ നേടിയിരുന്നു. ഡാന്‍സര്‍ ദില്‍ഷ പ്രസന്നനായിരുന്നു ഇതില്‍ ഒന്നാം സ്ഥാനം നേടിയത്.ഈ അടുത്താണ് ബിഗ് ബോസിന്റെ അഞ്ചാം ഭാഗം വരുന്നു എന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

## Article Content

**നി**രവധി സിനിമ സീരിയല്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളെല്ലാം ഒന്നിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ പരിപാടിക്ക് കാഴ്ചക്കാരും ഏറെയാണ്. മലയാളം സീസണ്‍ ഫോര്‍ വലിയതോതില്‍ ശ്രദ്ധ നേടിയിരുന്നു. ഡാന്‍സര്‍ ദില്‍ഷ പ്രസന്നനായിരുന്നു ഇതില്‍ ഒന്നാം സ്ഥാനം നേടിയത്.ഈ അടുത്താണ് ബിഗ് ബോസിന്റെ അഞ്ചാം ഭാഗം വരുന്നു എന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനായി ബിഗ് ബോസ് വേദിയില്‍ എത്തുക. ഏകദേശം മത്സരാര്‍ത്ഥികളെ സെലക്ട് ചെയ്തു എന്നും , ഇപ്പോഴും ഒഡീഷന്‍ നടക്കുന്നുണ്ട് എന്ന് നേരത്തെ ബിഗ്‌ബോസില്‍ മത്സരിച്ച ശാലിനി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തവണ മത്സരിക്കാന്‍ എത്തുന്നതില്‍ ഒരാള്‍ പൊതുജനത്തില്‍ നിന്നുള്ള ആളായിരിക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

നേരത്തെ പല താരങ്ങളും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ സെലിബ്രിറ്റികള്‍ക്ക് മാത്രമായിരുന്നു അവസരം കൊടുത്തിരുന്നത്. ഇത്തവണ പൊതുജനത്തില്‍ നിന്ന് ഒരാള്‍ക്ക് കൂടി ബിഗ്‌ബോസ് വേദിയില്‍ എത്താനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസും പ്രേക്ഷകനും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയാണ് ഇങ്ങനെയൊരു അവസരം കൂടി ഒരുക്കിയത്.

എന്തായാലും പ്രേക്ഷകര്‍ക്ക് ഒട്ടും പരിചയം ഇല്ലാത്ത ഒരു മുഖം കൂടി ഇത്തവണ ബിഗ് ബോസ് വീട്ടില്‍ കാണാന്‍ കഴിയും. അതേസമയം ബിഗ് ബോസ് തുടങ്ങുന്ന തീയതി പുറത്തുവിട്ടിട്ടില്ല. ബിഗ് ബോസ് വീടിന്റെ പണിയെല്ലാം കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും പുതിയ എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/92444/another-face-that-the-audience-is-not-familiar-with-in-bigg-boss-more-details-of-the-fifth-part)