---
title: "ഇത്തവണ മോഹൻലാൽ ഇല്ല, കേരള സ്ട്രൈക്കേഴ്സിന് പുതിയ പേരും ക്യാപ്റ്റനും; ആദ്യത്തെ കളിയുടെ ഡേറ്റ് പ്രഖ്യാപിച്ചു "
english_title: "No Mohanlal this time, new name and captain for Kerala Strikers; The date of the first game has been announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92440/no-mohanlal-this-time-new-name-and-captain-for-kerala-strikers-the-date-of-the-first-game-has-been-announced"
published_at: "2023-01-25T22:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d15dd2aee37_KERALA_STRIKERS_F.jpg"
keywords: []
---

# ഇത്തവണ മോഹൻലാൽ ഇല്ല, കേരള സ്ട്രൈക്കേഴ്സിന് പുതിയ പേരും ക്യാപ്റ്റനും; ആദ്യത്തെ കളിയുടെ ഡേറ്റ് പ്രഖ്യാപിച്ചു 

> **Lead Summary:** **രാ**ജ്യത്തെ സിനിമ താരങ്ങൾ എല്ലാവരും ഒരുമിച്ചു നടത്തുന്ന ക്രിക്കറ്റ് ലീഗ് ആണ് സെലിബ്രിറ്റി ക്രിക്കറ്റ്. മലയാളികൾക്കും ഇതിൽ ഒരു ടീമുണ്ട്. കേരള സ്ട്രൈക്കേഴ്സ് എന്നാണ് ഈ ടീമിൻറെ പേര്. ഈ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരി നാലാം തീയതി ആയിരിക്കും ആരംഭിക്കുക.

## Article Content

**രാ**ജ്യത്തെ സിനിമ താരങ്ങൾ എല്ലാവരും ഒരുമിച്ചു നടത്തുന്ന ക്രിക്കറ്റ് ലീഗ് ആണ് സെലിബ്രിറ്റി ക്രിക്കറ്റ്. മലയാളികൾക്കും ഇതിൽ ഒരു ടീമുണ്ട്. കേരള സ്ട്രൈക്കേഴ്സ് എന്നാണ് ഈ ടീമിൻറെ പേര്. ഈ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരി നാലാം തീയതി ആയിരിക്കും ആരംഭിക്കുക.

അതേസമയം കേരള സ്റ്റേറ്റ് എന്ന നമ്മുടെ ടീമിൻറെ ആദ്യത്തെ മാച്ച് ഫെബ്രുവരി പതിനെട്ടാം തീയതി മാത്രമായിരിക്കും ഉണ്ടാവുക.മോഹൻലാൽ ആയിരുന്നു ഈ ടീമിൻറെ ക്യാപ്റ്റൻ ആയിരുന്നത്. അതേ സമയം ഈ സീസണിൽ ഈ ടീമിനെ നയിക്കുവാൻ ഇദ്ദേഹം ഉണ്ടാകില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തവണ ഈ ടീമിനെ നയിക്കുന്നത് കുഞ്ചാക്കോ ബോബൻ ആയിരിക്കും എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ.

സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്നാണ് ഇത്തവണ കേരള സ്റ്റൈൽസ് പോരാട്ടത്തിന് ഇറങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാണ് ടീമിൻറെ പുതിയ അപ്ഡേറ്റഡ് പേര്.അതേസമയം ടീം ഉടമകളിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. ഇദ്ദേഹം നോൺ പ്ലെയിങ് ക്യാപ്റ്റൻ ആയിട്ട് തുടരും എന്നാണ് അറിയാൻ സാധിക്കുന്നത്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, മണിക്കുട്ടൻ എന്നിവർ ഇത്തവണയും ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇവരെ കൂടാതെ വിവേക് ഗോപൻ, വിനു മോഹൻ, ആൻറണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർത്ഥ മേനോൻ, നിഖിൽ കെ മേനോൻ, കലാഭവൻ പ്രചോദ് എന്നിവരും ടീമിൽ ഉണ്ടായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. മുംബൈ ഹീറോസ് ആയിട്ടാണ് ഇവരുടെ ആദ്യത്തെ ഗെയിം. പ്രശസ്തമായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചായിരിക്കും കളി നടക്കുക. സൽമാൻ ഖാൻ ആണ് മുംബൈ ഹീറോസ് എന്ന ടീമിൻറെ നോൺ പ്ലെയിന്ദ് ക്യാപ്റ്റൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/92440/no-mohanlal-this-time-new-name-and-captain-for-kerala-strikers-the-date-of-the-first-game-has-been-announced)