---
title: "'ഇവനെയൊക്കെ മലയാള സിനിമ വെച്ചുകൊണ്ടിരിക്കണോ?' ; മലയാളത്തിലെ ഒരു യുവതാരത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ കേട്ടോ..? "
english_title: "Did you hear what Shanthivila Dinesh said about a young star in Malayalam..?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92437/did-you-hear-what-shanthivila-dinesh-said-about-a-young-star-in-malayalam"
published_at: "2023-01-25T21:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1582d9ca2c_SAHNATHA_VILA_DINESH_F.jpg"
keywords: []
---

# 'ഇവനെയൊക്കെ മലയാള സിനിമ വെച്ചുകൊണ്ടിരിക്കണോ?' ; മലയാളത്തിലെ ഒരു യുവതാരത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ കേട്ടോ..? 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാന്തിവിള ദിനേശ്. ബംഗ്ലാവിൽ ഔത എന്ന ഒരൊറ്റ സിനിമ മാത്രമേ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും അതിലൂടെ ഇദ്ദേഹത്തിൻറെ സിഗ്നേച്ചർ പതിപ്പിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് എപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ മലയാളത്തിലെ ഒരു യുവതാരത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാന്തിവിള ദിനേശ്. ബംഗ്ലാവിൽ ഔത എന്ന ഒരൊറ്റ സിനിമ മാത്രമേ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും അതിലൂടെ ഇദ്ദേഹത്തിൻറെ സിഗ്നേച്ചർ പതിപ്പിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് എപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ മലയാളത്തിലെ ഒരു യുവതാരത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

മലയാളത്തിലെ നല്ല മാർക്കറ്റ് വാല്യൂ ഉള്ള ഒരു നായകനടൻ ഒരു സിനിമയിൽ അഭിനയിക്കുവാൻ വന്നു എന്നും അഭിനയിക്കുവാൻ വന്നപ്പോൾ അദ്ദേഹം അദ്ദേഹത്തിൻറെ ബോഡി ട്രെയിനറെയും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് അറിയാൻ സാധിച്ചു എന്നും പറയുന്നു. ഈ വിഷയത്തിൽ പ്രൊഡ്യൂസർമാരുടെ അസോസിയേഷൻ എടുത്ത ഒരു തീരുമാനം ഉണ്ടായിരുന്നു. നായകന്മാർക്ക് അല്ലാതെ അവരുടെ സഹായികൾക്ക് പൈസ നൽകേണ്ട എന്ന് തീരുമാനമായിരുന്നു.

നായകനടന്റെ പേര് പറഞ്ഞില്ല എങ്കിലും അത് ടോവിനോ ആണ് എന്ന നിഗമനത്തിലാണ് ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ എത്തിയിരിക്കുന്നത്.അസോസിയേഷന്റെ പ്രസിഡൻറ് തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. അസോസിയേഷൻറെ പ്രസിഡൻറ് എന്നുപറയുന്നത് ജി സുരേഷ് കുമാർ ആണല്ലോ. അദ്ദേഹം ഈ അടുത്തകാലത്ത് ഒരു സിനിമ മാത്രമേ എടുത്തിട്ടുള്ളൂ. വാശി എന്ന സിനിമയായിരുന്നു അത്. ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടോവിനോ തോമസ് ആയിരുന്നു.

> അതുകൊണ്ടുതന്നെ ടോവിനോയെ ഉദ്ദേശിച്ചാണ് ഇദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് എന്നാണ് പ്രേക്ഷകർ കരുതുന്നത്.“ട്രെയിനറുടെ പൈസ എടുക്കാൻ പറ്റില്ല എന്താ കാര്യം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വഴി നിർമാതാവ് നായകനെ അറിയിച്ചു. ഒടുവിൽ നിർമാതാവ് നേരിട്ട് വരട്ടെ എന്നായി നടൻ. നിർമാതാവ് വരികയും ചെയ്തു. ഞാൻ എന്റെ ശരീരം സംരക്ഷിക്കുവാൻ ആണ് ട്രെയിനറെ കൊണ്ടുനടക്കുന്നത് എന്നും നിങ്ങളുടെ പടത്തിൽ അഭിനയിക്കാൻ വിളിക്കുന്നുണ്ടെങ്കിൽ എൻറെ കൂടെയുള്ളവർക്ക് കൂടി നിങ്ങൾ പെയ്മെൻറ് കൊടുക്കണം എന്നുമായിരുന്നു നടൻ പറഞ്ഞത്. അത് യൂണിയൻ തീരുമാനത്തിന് എതിരാണെന്ന് നിർമ്മാതാവ് പറഞ്ഞപ്പോൾ എങ്കിൽ നമുക്ക് ഇവിടെ വച്ച് സിനിമ നിർത്താം എന്നായി നായകൻ. മറ്റന്നാൾ ആണ് സിനിമയുടെ ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്. 50 ലക്ഷം ഒക്കെ പ്രതിഫലം വാങ്ങുന്ന നടന്മാർ അവരുടെ ട്രെയിനർക്ക് അവർ തന്നെയല്ലേ പൈസ നൽകേണ്ടത്?” – ശാന്തി ദിനേശ് സാർ ചോദിക്കുന്നു.

അതേസമയം ഇദ്ദേഹം ബുദ്ധിശൂന്യമായ നിരവധി പ്രസ്താവനകൾ ഇതിനുമുൻപ് നടത്തിയിട്ടുണ്ട് എങ്കിലും ഇപ്പോൾ നടത്തിയത് വളരെ പ്രസക്തമായ ഒരു കാര്യമാണ് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92437/did-you-hear-what-shanthivila-dinesh-said-about-a-young-star-in-malayalam)