---
title: "സല്ലാപം സെറ്റില്‍ വെച്ച് മഞ്ജു പയ്യനൊപ്പം ഒളിച്ചോടി,തേടിപ്പിടിച്ചു കൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി; നടിയുടെ ആദ്യ പ്രണയത്തെക്കുറിച്ച് കൈതപ്രം "
english_title: "On the set of Sallapam, Manju ran away with the boy,  Kaitapram on the first love of the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92308/on-the-set-of-sallapam-manju-ran-away-with-the-boy-kaitapram-on-the-first-love-of-the-actress"
published_at: "2023-01-25T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0d2f114974_MANJU_F.jpg"
keywords: []
---

# സല്ലാപം സെറ്റില്‍ വെച്ച് മഞ്ജു പയ്യനൊപ്പം ഒളിച്ചോടി,തേടിപ്പിടിച്ചു കൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി; നടിയുടെ ആദ്യ പ്രണയത്തെക്കുറിച്ച് കൈതപ്രം 

> **Lead Summary:** **മ**ലയാള സിനിമയുടെ മിന്നും താരം മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. ആദ്യകാലം തൊട്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

## Article Content

**മ**ലയാള സിനിമയുടെ മിന്നും താരം മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. ആദ്യകാലം തൊട്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ദിലീപുമായുള്ള വിവാഹത്തോടെയാണ് മഞ്ജു അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് ശക്തമായ വരവ് താരം നടത്തി. സല്ലാപം എന്ന ചിത്രത്തിലാണ് ദിലീപും മഞ്ജുവും ഒരുമിച്ച് അഭിനയിച്ചത്. ഇവിടെവെച്ചാണ് ഇവര്‍ പ്രണയത്തിലായത്. എന്നാല്‍ ദിലീപിന് മുന്‍പേ മറ്റൊരു കാമുകന്‍ ഉണ്ടായിരുന്നു മഞ്ജുവിന്. ഇപ്പോള്‍ അതേക്കുറിച്ചാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംസാരിച്ചിരിക്കുന്നത്.

മഞ്ജുവിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്റെ ഭാര്യയാണ്. അവര്‍ക്ക് നല്ല അഭിപ്രായമായിരുന്നു മഞ്ജുവിനെ കുറിച്ച് , ഇപ്പോഴും അങ്ങനെ തന്നെ എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ.സിനിമാ സെറ്റില്‍ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഇയാള്‍ മഞ്ജുവിനോട് അടുത്ത് പെരുമാറിയിരുന്നു. എനിക്ക് തോന്നുന്നു ഇയാളാണ് പ്രൊഡ്യൂസര്‍ എന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് .

ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണുന്നില്ല അങ്ങനെ അന്വേഷിച്ച് നടന്ന്.അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആ വീട്ടില്‍ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു. ഉപദേശിച്ച് ശരിയാക്കി. അങ്ങനെ ആണ് ആ ഷൂട്ടിംഗ് നടന്നത്. മഞ്ജുവിന്റെ ആദ്യത്തെ പ്രണയം അതായിരുന്നു കൈതപ്രം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92308/on-the-set-of-sallapam-manju-ran-away-with-the-boy-kaitapram-on-the-first-love-of-the-actress)