---
title: "രണ്ട് ഭാര്യമാരും ഒരു പോലെ, സുഹാനയെ ഒഴിവാക്കുകയാണോ എന്ന ചോദ്യത്തിന് തകർപ്പൻ മറുപടി"
english_title: "The BB family is responding to criticism that came with Mashoora's birthday party."
publisher: "moviemax.in"
canonical_url: "https://moviemax.in/news/9223/the-bb-family-is-responding-to-criticism-that-came-with-mashooras-birthday-party"
published_at: "2021-11-06T14:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61864613eec78_bb fam.jpg"
keywords: []
---

# രണ്ട് ഭാര്യമാരും ഒരു പോലെ, സുഹാനയെ ഒഴിവാക്കുകയാണോ എന്ന ചോദ്യത്തിന് തകർപ്പൻ മറുപടി

> **Lead Summary:** എന്നെ ജഡ്ജ് ചെയ്യാൻ ഞാൻ എന്റെ ഭാര്യമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് ബഷീർ ബഷി. മഷൂറയുടെ ജന്മദിനാഘോഷവുമായി വന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ബിബി കുടുംബം. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്.

## Article Content

എന്നെ ജഡ്ജ് ചെയ്യാൻ ഞാൻ എന്റെ ഭാര്യമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് ബഷീർ ബഷി. മഷൂറയുടെ ജന്മദിനാഘോഷവുമായി വന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ബിബി കുടുംബം. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്.

തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി.

കല്ലുമ്മക്കായ വെബ്സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി. ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്.

ബഷീറിന്റെ വാക്കുകളിങ്ങനെ, എന്റെ ഇടവും വലവും ആണ് ഭാര്യമാർ. എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് നന്നായി അറിയാം, പിറന്നാളിന് മഷൂറക്ക് സമ്മാനം നൽകിയത് സോനുവും ആയി ആലോചിച്ചിട്ടാണ്.

അവൾ അതിനു അര്ഹതയുള്ളവൾ ആണ് എന്നുള്ളത് കൊണ്ടാണ് അവൾക്ക് ഐഫോൺ ന്യൂ വേർഷൻ നൽകിയത്. ദിവസവും വ്‌ളോഗ് ചെയ്യുന്ന ആളാണ് മഷൂറ. അവൾക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്നാണ് ഞങ്ങൾ കരുതിയത്. എന്നിട്ടും അവൾ എന്നോട് എടുത്തുകൊള്ളാൻ പറയുന്നുണ്ട്. അത്യാവശ്യം കേരളത്തിൽ പ്രമോഷൻ വർക്ക് ചെയ്യുന്ന ഒരു വ്‌ളോഗർ ആണ് മഷൂറ.

സോനുവിന്റെ പിറന്നാൾ സമയം ഹൗസ് ബോട്ടിൽ കൊണ്ട് പോയിട്ടുണ്ട്. ഡയമണ്ട് സാധനങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്. അതൊന്നും ആരും പറയില്ല. കുറേപ്പേര് മെസേജ് അയക്കാറുണ്ട്. ആദ്യമൊക്കെ പോട്ടെ എന്ന് വച്ചു. സോനുവിനോട് സ്നേഹം ഉള്ളവർ ആണെങ്കിൽ ഇങ്ങനെ മെസേജുകൾ അയക്കുമോ. നിങ്ങളുടെ കമന്റുകളിൽ ആണ് സോനു ഹർട്ട് ആകുന്നത്.

നിങ്ങൾ കുത്തിനോവിച്ചുകൊണ്ടാണ് വേദനിക്കുന്നത്. നിങ്ങളുടെ ബാഡ് കമന്റുകളെ ചപ്പുചവർ കമന്റുകൾ ആയിട്ടേ നമ്മൾ കാണുകയുള്ളൂ. ഒരിക്കലും ഞങ്ങൾ മനസ്സിലേക്ക് എടുക്കയില്ല. മഷൂറയോടാണ് സ്നേഹം എന്ന് പലരും പറയുന്നുണ്ട്. എല്ലാവരുടെയും വിചാരം ഞാൻ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ. ബഷീറിന് ഒപ്പം സുഹാനയും ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/9223/the-bb-family-is-responding-to-criticism-that-came-with-mashooras-birthday-party)