---
title: "തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞു സീരിയൽ താരം സൂരജ്"
english_title: "Serial star Sooraj opened up about the misfortunes in his life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92222/serial-star-sooraj-opened-up-about-the-misfortunes-in-his-life"
published_at: "2023-01-24T21:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cffe06958e7_deva_1.jpg"
keywords: []
---

# തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞു സീരിയൽ താരം സൂരജ്

> **Lead Summary:** ഈ അടുത്തായിരുന്നു സീരിയൽ നടന്‍ സൂരജ് സണ്‍ സിനിമയില്‍ നായകനാകുന്നു എന്ന സന്തോഷവാര്‍ത്ത തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോള്‍ തന്റെ ആഗ്രഹം സഫലമാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത് . ഏഷ്യാനെറ്റിന്റെ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ഇടവേളയില്‍ ഒരു സിനിമയില്‍ മുഖം കാണിക്കാനെനിക്ക് അവസരം ലഭിച്ചു.

## Article Content

ഈ അടുത്തായിരുന്നു സീരിയൽ നടന്‍ സൂരജ് സണ്‍ സിനിമയില്‍ നായകനാകുന്നു എന്ന സന്തോഷവാര്‍ത്ത തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോള്‍ തന്റെ ആഗ്രഹം സഫലമാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത് . ഏഷ്യാനെറ്റിന്റെ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ഇടവേളയില്‍ ഒരു സിനിമയില്‍ മുഖം കാണിക്കാനെനിക്ക് അവസരം ലഭിച്ചു.

എനിക്ക് പറ്റിയ നായികമാരെ സെലക്ട് ചെയ്യുന്ന സമയത്ത് സീരിയല്‍ ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ മൂന്നു നടിമാര്‍ ഒഴിഞ്ഞു മാറിയതായി പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് അറിഞ്ഞു. എനിക്കുണ്ടായ നഷ്ടവും വേദനയും ചെറുതൊന്നുമല്ലായിരുന്നു. ഞാനൊരു സീരിയല്‍ നടനായിരുന്നു. എനിക്കതില്‍ അഭിമാനം മാത്രമേ ഉണ്ടായിട്ടുള്ളൂ. സിനിമയെക്കുറിച്ച് അല്ലെങ്കില്‍ അഭിനയത്തെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് ചിലതൊക്കെ അറിയാം.

കാരണം ഞാനിപ്പോള്‍ സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. ആത്മവിശ്വാസവും ധൈര്യവും ഇന്നെനിക്കുണ്ട്. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ എന്നെ മാനസികവും ശാരീരികവുമായി വല്ലാതെ തളര്‍ത്തി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഷാജൂണ്‍ സാറിലേക്കുള്ള വഴി തുറന്നു കിട്ടിയത്.അതിന് കാരണക്കാരായവര്‍ ഞാന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ശ്രീ ഡോക്ടര്‍ വിജയ്ശങ്കര്‍ മേനോനും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രവീണ്‍ പരപ്പനങ്ങാടിയുമാണ്.

നന്ദിയും കടപ്പാടും പറഞ്ഞാല്‍ മതിയാവില്ല ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ വലിയ വാതിലിന്റെ മുന്നിലെത്താന്‍ ഒരുപാട് പേരുടെ സ്‌നേഹവും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. മൃദു ഭാവേ ദൃഢ കൃത്യേ എന്ന ഈ സിനിമ എന്റെ ജീവിതത്തില്‍ വെറുമൊരു സിനിമയല്ല. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. കഷ്ടപ്പാടിന്റെയും വേദനയുടെയും സഹനത്തിന്റെയും ഫലമായി ദൈവം കാണിച്ചു തന്ന വഴിയാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാവണം. ഉണ്ടാവും എന്ന് ഉറപ്പുണ്ടെന്നുമായിരുന്നു സൂരജ് തന്റെ പോസ്റ്റിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92222/serial-star-sooraj-opened-up-about-the-misfortunes-in-his-life)