---
title: "മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ട് നടി നവ്യ നായര്‍"
english_title: "Actress Navya Nair shared pictures of her modern look on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92213/actress-navya-nair-shared-pictures-of-her-modern-look-on-social-media"
published_at: "2023-01-24T20:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cff648b065e_navya_pic1.jpg"
keywords: []
---

# മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ട് നടി നവ്യ നായര്‍

> **Lead Summary:** ഒരുകാലത്ത് നാടന്‍ ലുക്കിലും നാടന്‍ കഥാപാത്രങ്ങളിലെല്ലാം തിളങ്ങിയ നടിയായിരുന്നു നവ്യ നായര്‍. സിനിമ രംഗത്ത് നിരവധി നല്ല നായിക കഥാപാത്രങ്ങളാണ് നടിക്ക് ലഭിച്ചത്. നവ്യനായര്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന നവ്യ വലിയൊരു ഇടവേളക്കു ശേഷം വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് .

## Article Content

ഒരുകാലത്ത് നാടന്‍ ലുക്കിലും നാടന്‍ കഥാപാത്രങ്ങളിലെല്ലാം തിളങ്ങിയ നടിയായിരുന്നു നവ്യ നായര്‍. സിനിമ രംഗത്ത് നിരവധി നല്ല നായിക കഥാപാത്രങ്ങളാണ് നടിക്ക് ലഭിച്ചത്. നവ്യനായര്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന നവ്യ വലിയൊരു ഇടവേളക്കു ശേഷം വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് .

രണ്ടാം വരവില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇതിനൊപ്പം തന്റെ പ്രിയപ്പെട്ട ഡാന്‍സും ഒപ്പം കൊണ്ടുപോയിരിക്കുകയാണ് നടി. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുത്തന്‍ ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. മോഡേണ്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ നടി എത്തിയത്. ഇത് എന്തൊരു മാറ്റം എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

വെള്ള നിറത്തിലുള്ള മോഡേണ്‍ ടോപ്പ് ധരിച്ചാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിരിക്കുന്നത് . വസ്ത്രത്തിന് ഇണങ്ങുന്ന ഒരു കമ്മലും അണിഞ്ഞിട്ടുണ്ട്. പെട്ടെന്ന് നോക്കുമ്പോള്‍ ഇത് നവ്യ തന്നെയാണോ എന്ന് സംശയിച്ചു പോകും. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നടിയാണ് ധന്യ നായര്‍ എന്ന നവ്യ നായര്‍.

ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നവ്യ സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/92213/actress-navya-nair-shared-pictures-of-her-modern-look-on-social-media)