---
title: "'മേക്കപ്പ് ആണ് എനിക്ക് എല്ലാം,മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മരിക്കണം എന്നാണ് തന്റെ ആഗ്രഹം - രഞ്ജു രഞ്ജിമാര്‍"
english_title: "'Makeup is everything to me, I want to die while doing make-up' - Ranju Ranjimar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92190/makeup-is-everything-to-me-i-want-to-die-while-doing-make-up-ranju-ranjimar"
published_at: "2023-01-24T17:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfca3a6f9f0_RANJU_F.jpg"
keywords: []
---

# 'മേക്കപ്പ് ആണ് എനിക്ക് എല്ലാം,മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മരിക്കണം എന്നാണ് തന്റെ ആഗ്രഹം - രഞ്ജു രഞ്ജിമാര്‍

> **Lead Summary:** **അ**റിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കാന്‍ ഒരു മടിയും രഞ്ജു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. സിനിമ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് രഞ്ജുവിന്.

## Article Content

**അ**റിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കാന്‍ ഒരു മടിയും രഞ്ജു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. സിനിമ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് രഞ്ജുവിന്.

തന്റെ കമ്മിറ്റിയില്‍ ഉള്ള നിരവധി ആളുകളുടെ അമ്മ കൂടിയാണ് രഞ്ജു രഞ്ജിമാര്‍.മേക്കപ്പിനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് ഈ മേഖല താരം തിരഞ്ഞെടുത്തത്. ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ ഇത്രയും എനര്‍ജി എവിടെ നിന്നുമാണ് എന്ന ചോദ്യത്തിനും രഞ്ജു മറുപടി പറഞ്ഞു.

എന്റെ അനുഭവത്തില്‍ നിന്നാണ് ഇത്രയും ഊര്‍ജ്ജം ലഭിച്ചതെന്ന് താരം പറഞ്ഞു.മേക്കപ്പ് ആണ് എനിക്ക് എല്ലാം. എന്റെ ഒരു ദിവസത്തെ പണിയെല്ലാം കഴിഞ്ഞ് ഞാന്‍ വിശ്രമിക്കാന്‍ ഇരിക്കുമ്പോള്‍ എന്നെ ആരെങ്കിലും മേക്കപ്പിനു വേണ്ടി വിളിച്ചാല്‍ ഞാന്‍ പോകും.

കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് . മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും രഞ്ജു പറഞ്ഞു. തനിക്ക് മേക്കപ്പിനോട് എത്രത്തോളം ഇഷ്ടമുണ്ട് എന്നത് രഞ്ജുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92190/makeup-is-everything-to-me-i-want-to-die-while-doing-make-up-ranju-ranjimar)