---
title: "കിസ് ചെയ്യുന്ന സീന്‍ കുറേ ടേക്ക് പോയി,മാത്യുവിന് നല്ല നാണം ഉണ്ടായിരുന്നു- മാളവിക "
english_title: "The kissing scene took several takes, Mathew was very shy - Malavika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92172/the-kissing-scene-took-several-takes-mathew-was-very-shy-malavika"
published_at: "2023-01-24T16:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfb5287a6dd_MALAVIKA_F.jpg"
keywords: []
---

# കിസ് ചെയ്യുന്ന സീന്‍ കുറേ ടേക്ക് പോയി,മാത്യുവിന് നല്ല നാണം ഉണ്ടായിരുന്നു- മാളവിക 

> **Lead Summary:** **ഫോ**ട്ടോഷൂട്ടില്‍ സജീവമായ നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖറിന്റെ നായികയായിട്ടായിരുന്നു മലയാളത്തിലേക്ക് മാളവികയുടെ വരവ്. എന്നാല്‍ സിനിമ പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ഇതിനുശേഷം വലിയ അവസരവും മലയാളത്തില്‍ നടിക്ക് ലഭിച്ചില്ല. പിന്നീട് മറ്റു ഭാഷ ചിത്രങ്ങളില്‍ സജീവമാവുകയായിരുന്നു നടി.

## Article Content

**ഫോ**ട്ടോഷൂട്ടില്‍ സജീവമായ നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖറിന്റെ നായികയായിട്ടായിരുന്നു മലയാളത്തിലേക്ക് മാളവികയുടെ വരവ്. എന്നാല്‍ സിനിമ പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ഇതിനുശേഷം വലിയ അവസരവും മലയാളത്തില്‍ നടിക്ക് ലഭിച്ചില്ല. പിന്നീട് മറ്റു ഭാഷ ചിത്രങ്ങളില്‍ സജീവമാവുകയായിരുന്നു നടി.

ഇപ്പോഴിതാ നാളുകള്‍ക്കു ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.ചിത്രത്തില്‍ മാളവികയുടെ നായകന്‍ ആയി എത്തുന്നത് മാത്യു തോമസ് ആണ്. കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമ പറയുന്നത്. സിനിമയുടെ പോസ്റ്റര്‍ എല്ലാം ശ്രദ്ധനേടിയിരുന്നു.ഇപ്പോള്‍ സിനിമയെ കുറിച്ച് പറയുന്നതിനിടെ ഇതിലെ ഒരു രംഗത്തെ കുറിച്ച് മാളവിക മോഹനന്‍ പറഞ്ഞു.

ചിത്രത്തിലെ ചുംബന രംഗത്ത് അഭിനയിക്കാന്‍ മാത്യുവിന് നല്ല നാണം ഉണ്ടായിരുന്നു എന്ന് മാളവിക പറയുന്നു. മാത്യുവിന്റെ ക്യാരക്ടര്‍ ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന സീന്‍ ഉണ്ട്. കിസ് നടക്കുകയോ ഇല്ലയോ എന്ന് പടം കണ്ടാല്‍ അറിയാം. ആ സീന്‍ കുറേ ടേക്ക് പോയി, വളരെ ഫണ്ണി ആയിരുന്നു കാരണം മാത്യു വളരെ ഒക്വേര്‍ഡ് ആയിരുന്നു വളരെ പാവമായി പേടിച്ച് ഇരിക്കുകയായിരുന്നു നടി പറഞ്ഞു. നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി ഒരുക്കുന്ന സിനിമയാണിത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92172/the-kissing-scene-took-several-takes-mathew-was-very-shy-malavika)