---
title: "അമ്മ കാരണം എനിക്ക് സുഹൃത്തുക്കളെ ഒന്നും കിട്ടിയില്ല, ഇപ്പോഴും അതില്‍ പരാതി പറയാറുണ്ട്; നടി മേനക പറയുന്നത് കേട്ടോ ...? "
english_title: "I didn't get any friends because of my mother and still complain about it; Did you hear what actress Menaka said...?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92163/i-didnt-get-any-friends-because-of-my-mother-and-still-complain-about-it-did-you-hear-what-actress-menaka-said"
published_at: "2023-01-24T15:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfadc259e04_MENAKA_F.jpg"
keywords: []
---

# അമ്മ കാരണം എനിക്ക് സുഹൃത്തുക്കളെ ഒന്നും കിട്ടിയില്ല, ഇപ്പോഴും അതില്‍ പരാതി പറയാറുണ്ട്; നടി മേനക പറയുന്നത് കേട്ടോ ...? 

> **Lead Summary:** **ഏ**റെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു നിര്‍മ്മാതാവ് സുരേഷ് കുമാറും മേനകയും തമ്മിലുള്ള വിവാഹം. ഒരുകാലത്ത് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു മേനക. അന്ന് നടന്‍ ശങ്കറിന്റെ നായികയായിട്ടായിരുന്നു കൂടുതല്‍ സിനിമകളിലും നടി എത്തിയത്. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്നും ഒന്നിക്കാന്‍ പോവുകയാണെന്ന് തരത്തിലുള്ള ഗോസിപ്പ് എത്തിയിരുന്നു. സുരേഷിനെ വിവാഹം കഴിച്ചതോടെയാണ് മേനകയും ശങ്കറും തമ്മില്‍ ഒന്നുമില്ലെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയത്.

## Article Content

**ഏ**റെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു നിര്‍മ്മാതാവ് സുരേഷ് കുമാറും മേനകയും തമ്മിലുള്ള വിവാഹം. ഒരുകാലത്ത് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു മേനക. അന്ന് നടന്‍ ശങ്കറിന്റെ നായികയായിട്ടായിരുന്നു കൂടുതല്‍ സിനിമകളിലും നടി എത്തിയത്. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്നും ഒന്നിക്കാന്‍ പോവുകയാണെന്ന് തരത്തിലുള്ള ഗോസിപ്പ് എത്തിയിരുന്നു. സുരേഷിനെ വിവാഹം കഴിച്ചതോടെയാണ് മേനകയും ശങ്കറും തമ്മില്‍ ഒന്നുമില്ലെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയത്.

അതേസമയം സുരേഷിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ നിരവധിപേര്‍ നടിയെ ഉപദേശിച്ചു. ഈ ബന്ധത്തിന് ആയുസ് കുറവായിരിക്കും എന്നും വിവാഹജീവിതം സുഗമമാവില്ലെന്ന് പറഞ്ഞു. എന്നാല്‍ ഇവര്‍ക്കൊക്കെ മറുപടിയായി ജീവിച്ചു കാണിച്ചുകൊടുക്കുകയായിരുന്നു ഈ ദമ്പതികള്‍.

അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കള്‍ രേവതിയും കീര്‍ത്തിയും സിനിമയിലേക്ക് തന്നെ എത്തി. രേവതി ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് കീര്‍ത്തി ക്യാമറയ്ക്ക് മുന്നിലും.റീ വൈന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍ കുട്ടിക്കാലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മേനക പറഞ്ഞു. പഠിച്ചതെല്ലാം ചെന്നൈയിലാണ് അമ്മയുടെ സ്‌കൂളില്‍ ആയിരുന്നു പഠിച്ചത് .

സ്‌കൂളിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും എല്ലാം അമ്മയുടെ കൂടെയാണ് . അതുകൊണ്ട് എനിക്ക് സുഹൃത്തുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴും ഞാന്‍ അമ്മയോട് പരാതി പറയുമായിരുന്നു. അമ്മ കാരണമാണ് സുഹൃത്തുക്കള്‍ ഇല്ലാത്തതെന്ന്. അമ്മയെ സ്‌കൂളില്‍ എല്ലാവര്‍ക്കും പേടി ആയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ആരും എന്നോട് സംസാരിക്കാറില്ല.അമ്മയ്ക്ക് സിനിമയൊക്കെ ഇഷ്ടമാണ് പാട്ടുപാടാന്‍ ഡാന്‍സ് കളിക്കാന്‍ ഒക്കെ ഇഷ്ടമാണ് . സിനിമയെക്കുറിച്ച് നല്ല അറിവുമുണ്ട് അമ്മയ്ക്ക് മേനക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92163/i-didnt-get-any-friends-because-of-my-mother-and-still-complain-about-it-did-you-hear-what-actress-menaka-said)