---
title: "ബിഗ് ബോസ് സീസണ്‍ 5 വരുന്നു, മത്സരാര്‍ത്ഥികള്‍ ആരെക്കയെന്ന് അറിയുമോ ? "
english_title: "Bigg Boss season 5 is coming, do you know who the contestants are?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92147/bigg-boss-season-5-is-coming-do-you-know-who-the-contestants-are"
published_at: "2023-01-24T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfa042e9dc4_BIG_BOSS_3.jpg"
keywords: []
---

# ബിഗ് ബോസ് സീസണ്‍ 5 വരുന്നു, മത്സരാര്‍ത്ഥികള്‍ ആരെക്കയെന്ന് അറിയുമോ ? 

> **Lead Summary:** **മ**ലയാളം ബിഗ് ബോസ് സീസണ്‍ 5ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കാണികള്‍. വൈകാതെ തന്നെ അത് തുടങ്ങും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രമോ ഷൂട്ടിംഗ് എല്ലാം വൈകാതെ തന്നെ തുടങ്ങും എന്ന് മുന്‍ ബിഗ് ബോസ് താരം ശാലിനി നായര്‍ അറിയിച്ചു.

## Article Content

**മ**ലയാളം ബിഗ് ബോസ് സീസണ്‍ 5ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കാണികള്‍. വൈകാതെ തന്നെ അത് തുടങ്ങും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രമോ ഷൂട്ടിംഗ് എല്ലാം വൈകാതെ തന്നെ തുടങ്ങും എന്ന് മുന്‍ ബിഗ് ബോസ് താരം ശാലിനി നായര്‍ അറിയിച്ചു.

ബിഗ് ബോസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്നെയാണ് ശാലിനി പുറത്തുവിട്ടത്. ഒഡീഷന്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ഘട്ടം ഓഡിഷന്‍ പൂര്‍ത്തിയാക്കി , ചിലരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാനഘട്ട തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. എങ്കിലും ചിലരെയെല്ലാം ഏകദേശം ഉറപ്പിച്ചു എന്നും ശാലിനി പറഞ്ഞു.

നിലവില്‍ ഉള്ളതില്‍ പെണ്‍പുലികളും ഉണ്ട്. വിവിധ മേഖലകളില്‍ പ്രവൃത്തിയ്ക്കുന്ന കുറച്ച് ഹൈപ്പര്‍ ആക്ടീവ് ആയ സ്ത്രീ മത്സരാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്. ലഭിക്കുന്ന വിവരമനുസരിച്ച് മൂന്നാം ദിവസം തന്നെ ബിഗ്ഗ് ബോസ് ഹൗസില്‍ തല്ലിന് സാധ്യതയുണ്ട് എന്ന് ശാലിനി പറയുന്നു.

ഷോയിലേക്കുള്ള പതിനാറ് ഡമ്മി കണ്ടസ്റ്റന്റും റെഡിയാണ്. അതായത് സെറ്റ് എല്ലാം സജ്ജീകരിച്ച ശേഷം അകത്തേക്ക് പോകുന്ന എട്ട് സ്ത്രീകളും എട്ട് പുരുഷന്മാരും അടങ്ങുന്ന പതിനാറ് ഡമ്മി കണ്ടസ്റ്റന്റ്‌സിനെ മൈക്ക് എല്ലാം ധരിപ്പിച്ച് ബിഗ്ഗ് ബോസ് ഹൗസിലേക്ക് കയറ്റും. ഇവരെ വീട്ടില്‍ ഒന്നോ രണ്ടോ ദിവസം അവരെ താമസിപ്പിച്ച് എല്ലാം സജ്ജീകരണങ്ങളും, സൗണ്ടും, ക്യാമറയും എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തും ശാലിനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92147/bigg-boss-season-5-is-coming-do-you-know-who-the-contestants-are)