---
title: "വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായെന്ന് കമന്റ്, രൂക്ഷമായി പ്രതികരിച്ച് അഹാന കൃഷ്‍ണ "
english_title: "Ahana Krishna reacted harshly to the comment that she did not like cloth when she grew up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92120/ahana-krishna-reacted-harshly-to-the-comment-that-she-did-not-like-cloth-when-she-grew-up"
published_at: "2023-01-24T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf85430cd8a_AHANA_F.jpg"
keywords: []
---

# വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായെന്ന് കമന്റ്, രൂക്ഷമായി പ്രതികരിച്ച് അഹാന കൃഷ്‍ണ 

> **Lead Summary:** **മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യമാധ്യമങ്ങളിലും സജീവമായ നടിയാണ് അഹാന. അഹാന അടുത്തിടെ പങ്കുവെച്ച സുഹൃത്തിനൊപ്പമുള്ളള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

**മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യമാധ്യമങ്ങളിലും സജീവമായ നടിയാണ് അഹാന. അഹാന അടുത്തിടെ പങ്കുവെച്ച സുഹൃത്തിനൊപ്പമുള്ളള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

അതിന് വന്ന ഒരു മോശം കമന്റിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അഹാന കൃഷ്‍ണ. വലുതായപ്പോള്‍ തുണി ഇഷ്‍ടല്ലാതായി എന്നായിരുന്നു ഒരാള് കമന്റ് എഴുതിയത്.

അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോള്‍ എന്നായിരുന്നു അഹാന കൃഷ്‍ണയുടെ മറുപടി. തന്റെ മറുപടി അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്‍ക്കുകയും ചെയ്‍തു. ഒട്ടേറെ പേരാണ് അഹാനയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

സംവിധായിക എന്ന നിലയിലും പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് അഹാന കൃഷ്‍ണ. 'തോന്നല്‍' എന്ന മ്യൂസിക് വീഡിയോയുടെ സംവിധായികയായിട്ടായിരുന്നു അഹാന കൃഷ്‍ണ തിളങ്ങിയത്.

ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്ണ തന്നെയായിരുന്നു തന്റെ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/92120/ahana-krishna-reacted-harshly-to-the-comment-that-she-did-not-like-cloth-when-she-grew-up)