---
title: "സീരിയൽ താരം സ്വന്തം മകന് ഇട്ട പേര് കേട്ടോ? എല്ലാവരും എതിർത്തു ,കൂട്ടുകാർ ഒരുപാട് പരിഹസിച്ചു, ഈ പേരിടാൻ കാരണം എന്തെന്നോ.. "
english_title: "Did the serial star name his own son? What is the reason for this name?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92105/did-the-serial-star-name-his-own-son-what-is-the-reason-for-this-name"
published_at: "2023-01-24T11:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf7a94d42ee_RAVI_KRISHNA_F.jpg"
keywords: []
---

# സീരിയൽ താരം സ്വന്തം മകന് ഇട്ട പേര് കേട്ടോ? എല്ലാവരും എതിർത്തു ,കൂട്ടുകാർ ഒരുപാട് പരിഹസിച്ചു, ഈ പേരിടാൻ കാരണം എന്തെന്നോ.. 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രവി കൃഷ്ണൻ. കൂടെവിടെ എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം. അഭിനയ രംഗത്തേക്ക് എങ്ങനെയാണ് എത്തിയത് എന്നാണ് താരം പറയുന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രവി കൃഷ്ണൻ. കൂടെവിടെ എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം. അഭിനയ രംഗത്തേക്ക് എങ്ങനെയാണ് എത്തിയത് എന്നാണ് താരം പറയുന്നത്.

> “അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്നത് ആണ് എൻറെ ജീവിതം. ഒരു സ്ഥലത്ത് നിന്നാൽ അടുത്ത കാറ്റിൽ പറന്ന് മറ്റൊരു സ്ഥലത്ത് എത്തും. ഒരു ചാനലിൽ നിന്നും രാജി വച്ചിട്ട് പിന്നീട് എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുന്ന സമയമായിരുന്നു. കുടുംബം നോക്കണമല്ലോ നമുക്ക്. രാജീവ് സാർ വഴി ആണ് സീരിയൽ മേഖലയിൽ എത്തുന്നത്” – താരം പറയുന്നു.

അതേസമയം ഒരു മകനാണ് ഇദ്ദേഹത്തിന് ഉള്ളത്. ഹനുമാൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. എന്നാൽ ഇതിന് ഭക്തിയുമായി യാതൊരു ബന്ധവും ഇല്ല എന്നാണ് താരം പറയുന്നത്. കല്യാണം കഴിച്ചശേഷം മകൻ ഉണ്ടായാൽ ശിവൻറെ പര്യായ നാമങ്ങളിൽ ഒരെണ്ണം ഇടണം എന്നായിരുന്നു ഇദ്ദേഹത്തിൻറെ ആഗ്രഹം. അതേസമയം പെൺകുട്ടിയാണെങ്കിൽ പാർവതി എന്നോ അല്ലെങ്കിൽ അതിന്റെ പര്യായപദമോ ഇടണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം.

എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പാർവതി എന്നായിരുന്നു. അപ്പോൾ പിന്നെ പാർവതിയുടെ കുട്ടിക്ക് ശിവൻ എന്ന് പേരിടാൻ കഴിയില്ലല്ലോ. തന്റെ ഭാര്യ ഒരിക്കൽ ഹനുമാന്റെ ചിത്രം വരച്ചപ്പോൾ ആണ് ആൺകുട്ടി ആണെങ്കിൽ ഹനുമാൻ എന്ന പേരിടാം എന്ന് താരം പറഞ്ഞത്. എല്ലാവരും കളിയാക്കും എന്ന് പലരും പറഞ്ഞു എങ്കിലും താരം ഈ പേര് തന്നെ ഇടാൻ തീരുമാനിക്കുകയായിരുന്നു. അമ്മ മാത്രമാണ് ഇദ്ദേഹത്തിന് പിന്തുണയായി നിന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92105/did-the-serial-star-name-his-own-son-what-is-the-reason-for-this-name)