---
title: "ജാസ്മിനെ ബിച്ച് എന്ന് വിളിച്ച് നിമിഷ; വൈറൽ ആയി ജാസ്മിന്റെ മറുപടി"
english_title: "Nimisha calls Jasmin a bitch; Jasmin's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92053/nimisha-calls-jasmin-a-bitch-jasmins-reply-went-viral"
published_at: "2023-01-23T23:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cec88ade3cc_jasmin.jpg"
keywords: []
---

# ജാസ്മിനെ ബിച്ച് എന്ന് വിളിച്ച് നിമിഷ; വൈറൽ ആയി ജാസ്മിന്റെ മറുപടി

> **Lead Summary:** ബിഗ് ബോസ് വീട്ടിലേക്ക് വരും മുമ്പ് പ്രേക്ഷകര്‍ക്ക് അത്ര പരിചിതരായിരുന്നില്ല നിമിഷും ജാസ്മിനും. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും .ബിഗ്ബോസ് വീട്ടില്‍ നിന്നും ഒരിക്കല്‍ പുറത്താവുകയും എന്നാല്‍ തിരിച്ചുവന്ന ശേഷം ശക്തയായി മാറുകയും ചെയ്ത താരമാണ് നിമിഷ.

## Article Content

ബിഗ് ബോസ് വീട്ടിലേക്ക് വരും മുമ്പ് പ്രേക്ഷകര്‍ക്ക് അത്ര പരിചിതരായിരുന്നില്ല നിമിഷും ജാസ്മിനും. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും .ബിഗ്ബോസ് വീട്ടില്‍ നിന്നും ഒരിക്കല്‍ പുറത്താവുകയും എന്നാല്‍ തിരിച്ചുവന്ന ശേഷം ശക്തയായി മാറുകയും ചെയ്ത താരമാണ് നിമിഷ.

സോഷ്യല്‍ മീഡിയയിലെ സ്ഥിരമായി തങ്ങളുടെ ഇത്തരം ചെറിയ ചെറിയ അടികളും വഴക്കുകളുമൊക്കെ ഇരുവരും പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് വീട്ടിലും നിമിഷും ജാസ്മിനും ഇതുപോലെ തന്നെയായിരുന്നു. ഇപ്പോൾ ഇതാ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ലഭിച്ചൊരു മെസേജാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ മെസേജ് തങ്ങളുടെ കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സിന് എതിരാണെന്നാണ് നിമിഷയ്ക്ക് ഇന്‍സ്റ്റഗ്രാം നല്‍കിയ മുന്നറിയിപ്പ്.

എന്നാലിത് തനിക്ക് ലഭിച്ചത് ജാസ്മിനെ ബിച്ച് എന്ന് വിളിച്ചതിനാണെന്നാണ് നിമിഷ പറയുന്നത്. എന്നാല്‍ തനിക്ക് എപ്പോഴും ജാസ്മിനെ ബിച്ച് എന്ന് വിളിക്കാനാകുമെന്നും കാരണം അവള്‍ ഒരു ബിച്ച് തന്നെയാണെന്നുമാണ് നിമിഷ പറയുന്നത്. കൂടാതെ തന്‍റെ സ്റ്റോറിയ്ക്ക് ജാസ്മിന്‍ അയച്ച മറുപടിയും നിമിഷ പങ്കുവച്ചിട്ടുണ്ട്. രഹസ്യമായി താന്‍ തന്നെയാണ് നിമിഷയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ജാസ്മിന്‍ പറയുന്നത്.

ഇത് വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് പൊട്ടിച്ചരിക്കുകയും ചെയ്യുകയാണ് ജാസ്മിന്‍. പിന്നാലെ അമ്പരപ്പോടെ നിമിഷ ജാസ്മിനെ ചീത്തവിളിക്കുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ ഫിനാലെയില്‍ എത്താന്‍ മാത്രമല്ല വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന താരമാണ് ജാസ്മിന്‍. എന്നാല്‍ തന്റെ നിലപാടിനെതിരെ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു ജാസ്മിന്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92053/nimisha-calls-jasmin-a-bitch-jasmins-reply-went-viral)