---
title: "നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഞങ്ങളുടെ വീട്; സജിന ഫിറോസ്"
english_title: "Our house has become more of a celebrity than we are; Sajina Feroze"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92049/our-house-has-become-more-of-a-celebrity-than-we-are-sajina-feroze"
published_at: "2023-01-23T22:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cec098c588b_firos_.jpg"
keywords: []
---

# നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഞങ്ങളുടെ വീട്; സജിന ഫിറോസ്

> **Lead Summary:** ചാനൽ പരിപാടികളിലും സിനിമയിലുമൊക്കെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് ഫിറോസ് ഖാൻ. ഭാര്യ സജ്നയ്ക്കൊപ്പമായാണ് അദ്ദേഹം ബിഗ് ബോസ് സീസൺ 3 യിൽ മത്സരിച്ചത്. ഷോയിൽ മത്സരിച്ച ആദ്യത്തെ കപ്പിൾസ് ഇവരായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട് എന്ന് ഇവർ പറഞ്ഞിരുന്നു. ആ സ്വപ്നം സഫലീകരിക്കുന്നതിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഇപ്പോൾ ഇതാ അവർ തുറന്നു പറഞ്ഞിരിക്കുകയാണ് .

## Article Content

ചാനൽ പരിപാടികളിലും സിനിമയിലുമൊക്കെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് ഫിറോസ് ഖാൻ. ഭാര്യ സജ്നയ്ക്കൊപ്പമായാണ് അദ്ദേഹം ബിഗ് ബോസ് സീസൺ 3 യിൽ മത്സരിച്ചത്. ഷോയിൽ മത്സരിച്ച ആദ്യത്തെ കപ്പിൾസ് ഇവരായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട് എന്ന് ഇവർ പറഞ്ഞിരുന്നു. ആ സ്വപ്നം സഫലീകരിക്കുന്നതിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഇപ്പോൾ ഇതാ അവർ തുറന്നു പറഞ്ഞിരിക്കുകയാണ് .

'നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഞങ്ങളുടെ വീട്. ചെറിയ ദോഷങ്ങളൊക്കെയുണ്ടായിരുന്നു. ആ ഗ്ലാസ് പൊട്ടലിലൂടെ അതങ്ങ് തീർന്നുവെന്ന് കരുതിയാൽ മതി. നമുക്ക് പോസിറ്റീവായി ചിന്തിക്കാം. പല രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സംഭവിച്ചത് എന്താണെന്ന് ആരും ചോദിച്ചിട്ടില്ല.

ഞങ്ങൾ കാരണം കമന്‍റ് തൊഴിലാളി ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. അവർക്ക് പൈസ കൊടുത്താൽ അവർ എങ്ങനെ വേണമെങ്കിലും കമന്‍റ് ചെയ്തോളും. ഞാൻ പൊതുവെ കമന്റുകളൊന്നും നോക്കാറില്ലെന്നും ആളുകൾ അയച്ച് തരുമ്പോഴാണ് ഞങ്ങൾ അത് കാണുന്നതെന്നും ചിലതൊക്കെ കാണുമ്പോൾ ചിരി വരും.

അംബാനിയുടെ വീടിന്റെ പണി നടക്കുമ്പോൾ പോലും ഇത്രേം ചർച്ച നടന്നിട്ടില്ലെന്ന കമന്റുകളൊക്കെയുണ്ടായിരുന്നു' എന്നാണ് വീടിനെ കുറിച്ചുള്ള ചോദ്യത്തിന് ഇരുവരുടെയും രസകരമായ മറുപടി. ഒരു സ്വപ്നത്തിന് അപ്പുറം പേഴ്സണലായിട്ടുള്ള ഇവരുടെ കുറേ ഇഷ്ടങ്ങളും ഈ വീട്ടിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/92049/our-house-has-become-more-of-a-celebrity-than-we-are-sajina-feroze)