---
title: "'ഞാന്‍ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ഞാന്‍ മാറേണ്ടത്, ട്രോളുകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നു- രശ്മിക "
english_title: "'What should I do, how should I change, the trolls themselves are mentally debilitating' - Rashmika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92025/what-should-i-do-how-should-i-change-the-trolls-themselves-are-mentally-debilitating-rashmika"
published_at: "2023-01-23T20:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce9b0407e1e_RASHMIKA_F.jpg"
keywords: []
---

# 'ഞാന്‍ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ഞാന്‍ മാറേണ്ടത്, ട്രോളുകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നു- രശ്മിക 

> **Lead Summary:** **ഒ**ന്നിനുപുറകെ ഓരോ സിനിമകളാണ് നടി രശ്മിക മന്ദാനയെ തേടി എത്തുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വാരിസ് എന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇതിനിടെ ട്രോളന്‍മാരുടെ കൈയിലും രശ്മിക പെടാറുണ്ട്. തനിക്ക് നേരെ വരുന്ന മോശം ട്രോളുകളെ കുറിച്ചാണ് നടി സംസാരിക്കുന്നത്. വളരെ മോശമായി ട്രോളുകള്‍ തന്റെ ജീവിതത്തെ ബാധിക്കുന്നുവെന്ന് രശ്മിക പറയുന്നു.

## Article Content

**ഒ**ന്നിനുപുറകെ ഓരോ സിനിമകളാണ് നടി രശ്മിക മന്ദാനയെ തേടി എത്തുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വാരിസ് എന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇതിനിടെ ട്രോളന്‍മാരുടെ കൈയിലും രശ്മിക പെടാറുണ്ട്. തനിക്ക് നേരെ വരുന്ന മോശം ട്രോളുകളെ കുറിച്ചാണ് നടി സംസാരിക്കുന്നത്. വളരെ മോശമായി ട്രോളുകള്‍ തന്റെ ജീവിതത്തെ ബാധിക്കുന്നുവെന്ന് രശ്മിക പറയുന്നു.

ഇത്തരം അവസ്ഥയില്‍ ചില സമയങ്ങളില്‍ എല്ലാം ഉപേക്ഷിക്കാന്‍ വരെ തോന്നിയിട്ടുണ്ടെന്ന് രശ്മിക അഭിമുഖത്തില്‍ പറഞ്ഞു.ഞാന്‍ എന്ത് ചെയ്യുന്നു എന്നത് ജനങ്ങള്‍ക്ക് പ്രശ്‌നമുള്ള പോലെ തോന്നുന്നു. ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്താല്‍ പ്രശ്‌നം , വര്‍ക്കൗട്ട് ചെയ്തില്ലെങ്കില്‍ പ്രശ്‌നം കുറെ സംസാരിച്ചാല്‍ പ്രശ്‌നം എന്നാല്‍ സംസാരിച്ചില്ലെങ്കിലും പ്രശ്‌നം.

ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് രശ്മിക ചോദിക്കുന്നു. ഇവിടെ തുടരണോ അതോ എല്ലാം ഉപേക്ഷിക്കണോ എന്നും രശ്മിക ചോദിക്കുന്നു.എങ്ങനെയാണ് ഞാന്‍ മാറേണ്ടത് എന്ന് വ്യക്തമായി ചിലര്‍ പറഞ്ഞാല്‍ എനിക്ക് മനസ്സിലാകും , എന്നാല്‍ ഒരു വ്യക്തതയും ഇല്ലാതെ എല്ലാം ഒന്നിച്ചു പറഞ്ഞാല്‍ എന്ത് ചെയ്യും. വിമര്‍ശിക്കുന്ന ചിലര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മാനസികമായി ബാധിക്കുന്നുണ്ട് അത് മനസ്സിലാക്കണം എന്ന് രശ്മിക പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92025/what-should-i-do-how-should-i-change-the-trolls-themselves-are-mentally-debilitating-rashmika)