---
title: "ഹോട്ട് ബോൾഡ് ലുക്കിൽ ഷാഡോ ഫോട്ടോ പങ്കുവച്ച് ഡെയ്‌സി ഡേവിഡ്"
english_title: "Daisy David shares shadow photo in hot bold look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92018/daisy-david-shares-shadow-photo-in-hot-bold-look"
published_at: "2023-01-23T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce948a2a5a2_DAISY_F.jpg"
keywords: []
---

# ഹോട്ട് ബോൾഡ് ലുക്കിൽ ഷാഡോ ഫോട്ടോ പങ്കുവച്ച് ഡെയ്‌സി ഡേവിഡ്

> **Lead Summary:** **ബി**ഗ് ബോസ് നാലാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡെയ്‌സി ഡേവിഡ്. ഫോട്ടോഗ്രാഫറായ ഡെയ്‌സി ബിഗ് ബോസിലേക്ക് വന്നതോടെയാണ് കേരളത്തില്‍ അറിയപ്പെടുന്നത്. വിജയസാധ്യതയുള്ള ശക്തയായ മത്സരാര്‍ഥിയെന്ന് കരുതിയെങ്കിലും ഡെയ്‌സിയ്ക്ക് നേരത്തെ തന്നെ ബിഗ് ബോസില്‍ നിന്നും പുറത്താവേണ്ടി വന്നു. അതിന് ശേഷമാണ് പുറത്ത് നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് താരം അറിയുന്നത്.മത്സരത്തിന് ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലൂടെയും ഡെയ്‌സി തന്നെ പറഞ്ഞിട്ടുണ്ട്.

## Article Content

**ബി**ഗ് ബോസ് നാലാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡെയ്‌സി ഡേവിഡ്. ഫോട്ടോഗ്രാഫറായ ഡെയ്‌സി ബിഗ് ബോസിലേക്ക് വന്നതോടെയാണ് കേരളത്തില്‍ അറിയപ്പെടുന്നത്. വിജയസാധ്യതയുള്ള ശക്തയായ മത്സരാര്‍ഥിയെന്ന് കരുതിയെങ്കിലും ഡെയ്‌സിയ്ക്ക് നേരത്തെ തന്നെ ബിഗ് ബോസില്‍ നിന്നും പുറത്താവേണ്ടി വന്നു. അതിന് ശേഷമാണ് പുറത്ത് നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് താരം അറിയുന്നത്.മത്സരത്തിന് ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലൂടെയും ഡെയ്‌സി തന്നെ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ ഷൂട്ട്‌ വിശേഷങ്ങളും സൗഹൃദങ്ങളും എല്ലാം ഡെയ്സി നിരന്തരം പങ്കുവെക്കാറുണ്ട്. ഡെയ്സി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഹോട്ട് ബോൾഡ് ലുക്കിൽ പല പോസുകൾ പരീക്ഷിക്കുന്ന ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. ഷാഡോ ഫോട്ടോകളാണ് പകർത്തിയിരിക്കുന്നത്. ഇരുണ്ട പശ്ചാത്തലമായതിനാൽ മുഖവും ഭാവങ്ങളും എടുത്ത് അറിയാനാകും.

നൂഡ് കളർ വസ്ത്രത്തിനൊപ്പം സ്റ്റൈലൻ കൂളിംഗ് ഗ്ലാസും ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്. ഫോട്ടോകളിലെ ഡെയ്സിയുടെ ആറ്റിട്ടുഡിനാണ് പ്രേക്ഷകർ കൈയടി നൽകുന്നത്. സ്നേഹം പങ്കുവെക്കുന്ന ഇമോജിയാണ് കൂടുതൽ ആളുകളും കമന്റായി നൽകിയിരിക്കുന്നത്. ഓട്ടുമിക്കതിനും ഡെയ്സി മറുപടിയും നൽകിയിട്ടുണ്ട്.

മുന്‍കാല നടി ഫിലോമിനയുടെ കൊച്ചുമകളാണെന്ന് പറഞ്ഞാണ് ഡെയ്‌സി ഡേവിഡ് ബിഗ് ബോസിലേക്ക് എത്തുന്നത്. അമ്മയുടെ പിതാവിന്റെ സഹോദരിയാണ് നടി ഫിലോമിന എന്ന് പിന്നീട് തിരുത്തി പറഞ്ഞിരുന്നു. മുത്തശ്ശിയുടെ പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും താനൊരു ഫോട്ടോഗ്രാഫറാണെന്നും താരം വ്യക്തമാക്കിയിരുന്നു.ഫോട്ടോഗ്രാഫിയോടുള്ള ആഗ്രഹം കാരണം യൂട്യൂബ് നോക്കി പഠിക്കുകയായിരുന്നു. പിന്നീട് ഗംഭീരമായി ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയതോടെയാണ് ഡെയ്‌സി അറിയപ്പെടാന്‍ തുടങ്ങിയത്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതോടെ പ്രശസ്തിയും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92018/daisy-david-shares-shadow-photo-in-hot-bold-look)