രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകിയ ഡയാന, തന്റെ നഷ്ടസ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി. ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വരുന്നു. വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകൾ ഏൽക്കേണ്ടി വന്നു. കൂടുതൽ ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളാണ് ഡയാനയുടെ ജീവിതത്തിൽ തുടർന്നുണ്ടാകുന്നത്.
മലപ്പുറം മഞ്ചേരിയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നുള്ള നർത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബാനർ - ആമി ക്രിയേഷൻസ്, ഛായാഗ്രഹണം, സംവിധാനം - അജി മസ്ക്കറ്റ്, കഥ - ആമി, തിരക്കഥ, സംഭാഷണം - മനോജ്, ഗാനരചന , സംഗീതം -ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കല- മധുരാഘവൻ , ചമയം - ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം - ശ്രീജിത് കുമാരപുരം, സ്റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ് - മനുദേവ്, സ്റ്റിൽസ് - ഷംനാദ് എൻ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ .
Ambili Ambali is the heroine in Aji Muscat's solo movie