---
title: "മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടന്‍; അഭ്യൂഹങ്ങൾ ശരിവച്ച് ശ്യാം പുഷ്കരന്‍,ഇനി അങ്ങോട്ട് ലാലേട്ടന്റെ കാലമെന്ന് ആരാധകർ"
english_title: "Movie with Mohanlal soon; Shyam Pushkaran confirmed the rumours, fans say that now it's time for Lullaby"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91959/movie-with-mohanlal-soon-shyam-pushkaran-confirmed-the-rumours-fans-say-that-now-its-time-for-lullaby"
published_at: "2023-01-23T15:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce550c2a08e_SHYAM_PUSHKAR_1.jpg"
keywords: []
---

# മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടന്‍; അഭ്യൂഹങ്ങൾ ശരിവച്ച് ശ്യാം പുഷ്കരന്‍,ഇനി അങ്ങോട്ട് ലാലേട്ടന്റെ കാലമെന്ന് ആരാധകർ

> **Lead Summary:** **മ**ലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള അഭിനയ പ്രതിഭയാണ് മോഹന്‍ലാല്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ കരിയറില്‍ അത്ര നല്ല വര്‍ഷം ആയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ലാലേട്ടന്‍ ചിത്രങ്ങള്‍ക്കായിരുന്നില്ല.

## Article Content

**മ**ലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള അഭിനയ പ്രതിഭയാണ് മോഹന്‍ലാല്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ കരിയറില്‍ അത്ര നല്ല വര്‍ഷം ആയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ലാലേട്ടന്‍ ചിത്രങ്ങള്‍ക്കായിരുന്നില്ല.

എന്നാല്‍ 2023ല്‍ ആരാധകര്‍ പ്രതീക്ഷ വക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന എലോണ്‍. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിഭന്‍, ജീത്തു ജോസഫ് ചിത്രം റാം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍.

ഇപ്പോഴിത ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ സിനിമയും ഉടനെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ശ്യം പുഷ്‌കരന്‍ തന്നെയാണ് ഇക്കാര്യം അറിയിക്കുന്നത്. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു.

അതേസമയം ശ്യാം പുഷ്‌കരന്‍ സിനിമ ഉണ്ടാകുമെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. പഴയ ലാലേട്ടന്‍ തിരികേ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്. ഇനി അങ്ങോട്ട് ലാലേട്ടന്റെ കാലമാണെന്നും ആരാധകര്‍ പറയുന്നു.

അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91959/movie-with-mohanlal-soon-shyam-pushkaran-confirmed-the-rumours-fans-say-that-now-its-time-for-lullaby)