---
title: "കമൽ ഹാസൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ചിത്രത്തിന്റെ അപ്ഡേഷൻ കേട്ട ആവേശത്തിൽ സിനിമ പ്രേമികൾ"
english_title: "Kamal Haasan returns to Malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91929/kamal-haasan-returns-to-malayalam"
published_at: "2023-01-23T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce411a6e7a2_KAMAL_HASAN.jpg"
keywords: []
---

# കമൽ ഹാസൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ചിത്രത്തിന്റെ അപ്ഡേഷൻ കേട്ട ആവേശത്തിൽ സിനിമ പ്രേമികൾ

> **Lead Summary:** **ഇ**ന്ത്യൻ സിനിമയുടെ ഉലക നായകൻ ആണ് കമൽ ഹാസൻ. മലയാളം, തമിഴ്, തെലുഗ്, തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ പുതുതായി തിയേറ്ററിൽ എത്തിയ ചിത്രം വിക്രം ആണ്. സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് കമലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

## Article Content

**ഇ**ന്ത്യൻ സിനിമയുടെ ഉലക നായകൻ ആണ് കമൽ ഹാസൻ. മലയാളം, തമിഴ്, തെലുഗ്, തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ പുതുതായി തിയേറ്ററിൽ എത്തിയ ചിത്രം വിക്രം ആണ്. സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് കമലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇപ്പോഴിതാ കമൽ ഹാസന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേഷൻ കേട്ട് ആവേശം കൊള്ളുകയാണ് മലയാളികൾ. വർഷങ്ങൾക്ക് ശേഷം കമൽ ഹാസൻ മലയാളത്തിലേക്ക് എത്തുകയാണ് എന്ന വാർത്തയാണ് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ബ്ലെസി ചിത്രത്തിലൂടെയാകും കമൽ മലയാളത്തിലേക്ക് തിരികെ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കമല്‍ ഹാസന്റെ 234-ാം ചിത്രം അണിയറയിലാണ്. ശേഷം ബ്ലെസിക്കൊപ്പം സിനിമ ചെയ്യുമെന്നാന് പുതിയ വിവരം. തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വല്‍ ചിത്രമായായിരിക്കും ഇത്.ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ ഏറ്റെടുത്ത് കഴിഞ്ഞു സിനിമ പ്രേമികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/91929/kamal-haasan-returns-to-malayalam)