'കമ്മട്ടിപ്പാടം' എന്ന സിനിമയിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിലൂടെ വിസ്മയിപ്പിച്ച നടൻ മണികണ്ഠന് ആചാരി.ആ കഥാപാത്രത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.ഇപ്പോഴിതാ അദ്ദേഹം നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപച്ചിരിക്കുന്നത്. മുക്കോൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ ജൂബിൻ ജെയിംസാണ് എഴുതി സംവിധാനം ചെയ്യുന്നത്.
തമിഴ് സൂപ്പര്‍ താരം രജിനികാന്തിനൊപ്പം പേട്ടയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹത്തിന്റേതായി രാജീവ് രവിയുടെ തുറമുഖം, സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണി എന്നീ സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്.
No more muzzles after ballet