---
title: "നിങ്ങളൊക്കെ ഒരു അമ്മയാണോ?  ഗായത്രിക്കെതിരെ വിമര്‍ശനം"
english_title: "Are you all a mother? Criticism of Gayatri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9188/are-you-all-a-mother-criticism-of-gayatri"
published_at: "2021-11-06T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618626e3421f2_gayathri.jpg"
keywords: []
---

# നിങ്ങളൊക്കെ ഒരു അമ്മയാണോ?  ഗായത്രിക്കെതിരെ വിമര്‍ശനം

> **Lead Summary:** പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് ഗായത്രി. ഇപ്പോഴും ഗായത്രിയെ ദീപ്തിയെന്ന് പറഞ്ഞാല്‍ മാത്രമേ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാകു.പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരം കൂടിയാണ് . പരസ്പരം സീരിയല്‍ കഴിഞ്ഞങ്കിലും മലയാളി മനസ്സുകളില്‍ ഇന്നും താരം പ്രിയപ്പെട്ടതാണ് .

## Article Content

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് ഗായത്രി. ഇപ്പോഴും ഗായത്രിയെ ദീപ്തിയെന്ന് പറഞ്ഞാല്‍ മാത്രമേ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാകു.പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരം കൂടിയാണ് . പരസ്പരം സീരിയല്‍ കഴിഞ്ഞങ്കിലും മലയാളി മനസ്സുകളില്‍ ഇന്നും താരം പ്രിയപ്പെട്ടതാണ് .

എന്നാല്‍ പരസ്പരം പരമ്പരക്ക് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവിടെ നിന്നും മാറി നില്‍ക്കുകയായിരുന്നു. കുട്ടിയെ നോക്കാന്‍ ഉള്ളതുകൊണ്ട് ആയിരുന്നു താരം താല്‍ക്കാലികമായി അഭിനയ മേഖലയില്‍ നിന്നും മാറിനിന്നത്.

എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വേണ്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. പക്ഷെ, ഇപ്പോള്‍ മകള്‍ വലുതായെന്നും അവളുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അറിയാമെന്നും അതുകൊണ്ട് ഇനി കരിയറില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയാണെന്നും ഗായത്രി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. ഈ വാര്‍ത്തയ്ക്ക് താഴെയായിരുന്നു ഗായത്രിക്കെതിരെ വിമര്‍ശനങ്ങളുണ്ടായത്.

നിങ്ങളൊക്കെ ഒരു അമ്മയാണോ? സ്വന്തം കുഞ്ഞിനെക്കാള്‍ വലുതാണോ കരിയര്‍ എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് മറ്റൊരാള്‍ നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു ‘സ്വന്തം കുഞ്ഞിന് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് അവര്‍ ലഭിച്ച അവസരങ്ങള്‍ എല്ലാം ഒഴിവാക്കി കുഞ്ഞിനെ നോക്കുവാന്‍ വേണ്ടി മാത്രം വീട്ടില്‍ ഇരുന്നത്.

പിന്നെ പുരുഷന്മാര്‍ മാത്രം കരിയര്‍ നോക്കിയാല്‍ മതി, സ്ത്രീകള്‍ എല്ലാവരും കുട്ടികളെയും നോക്കി വീട്ടിലിരിക്കണം എന്നത് തെറ്റായ ചിന്താഗതിയാണ് സുഹൃത്തേ”. എന്തായാലും ഒരുപാട് ആളുകള്‍ ഈ കമന്റ് ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9188/are-you-all-a-mother-criticism-of-gayatri)