---
title: "ചുവപ്പ് സാരിയിൽ പ്രൗഢിയോടെ ദീപിക.... സാരിയുടെ വില എത്രയെന്നറിയുമോ ? "
english_title: "Deepika proudly in a red saree.... Do you know how much the saree costs?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91844/deepika-proudly-in-a-red-saree-do-you-know-how-much-the-saree-costs"
published_at: "2023-01-22T21:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd5ef4d814d_DEEPIKA_2.jpg"
keywords: []
---

# ചുവപ്പ് സാരിയിൽ പ്രൗഢിയോടെ ദീപിക.... സാരിയുടെ വില എത്രയെന്നറിയുമോ ? 

> **Lead Summary:** **അ**നന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. എങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ദീപിക പദുക്കോൺ, രൺവീർ താരദമ്പതികളിലാണ്. ചുവപ്പ് സാരിയിൽ പ്രൗഢിയോടെ ദീപിക എത്തിയപ്പോൾ കറുപ്പ് ഷെർവാണിയിലാണ് രൺവീർ തലയുയർത്തി നിന്നത്.ചുവപ്പിൽ ഗോൾഡൻ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി.

## Article Content

**അ**നന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. എങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ദീപിക പദുക്കോൺ, രൺവീർ താരദമ്പതികളിലാണ്. ചുവപ്പ് സാരിയിൽ പ്രൗഢിയോടെ ദീപിക എത്തിയപ്പോൾ കറുപ്പ് ഷെർവാണിയിലാണ് രൺവീർ തലയുയർത്തി നിന്നത്.ചുവപ്പിൽ ഗോൾഡൻ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി.

ബോർഡർ പൂർണമായും ഗോൾഡൻ നിറത്തിന്റെ ഭംഗിയില്‍ നിറഞ്ഞു. ബ്ലൗസിലും ഗോൾഡൻ എംബ്രോയ്ഡറി ഉണ്ടായിരുന്നു. സെലിബ്രിറ്റി ഡിസൈനർ കരൺ തോറാനിയാണ് ഈ ഷീർ സിൽക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ് സാരിയുടെ വില. സിന്ദൂരി താഷി സാരിയെന്നാണ് കരണ്‍ ഈ സാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

വലിപ്പമുള്ള മരതകക്കല്ല് പതിപ്പിച്ച കമ്മലാണ് സാരിയോടൊപ്പം ദീപികയണിഞ്ഞിരുന്നത്. പേള്‍ ചോക്കറും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.ബണ്‍ ഹെയര്‍സ്റ്റൈലാണ് ഇതിനൊപ്പം ദീപിക തിരഞ്ഞെടുത്തത്. ഗ്ലോ മേക്കപ്പും കൂടിയായപ്പോള്‍ ദീപികയുടെ ലുക്ക് പൂർണമായി.

ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സാറ അലി ഖാൻ, ജാൻവി കപൂർ എന്നിങ്ങനെ ബോളിലുഡിലെ വമ്പൻ താരങ്ങൾ അംബാനിയുടെ വസതിയായ ആന്റീലിയയിൽ അനന്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91844/deepika-proudly-in-a-red-saree-do-you-know-how-much-the-saree-costs)