---
title: "“രക്ഷയില്ലാത്ത ട്രാഫിക്”; വിവാഹസ്ഥലത്തേക്ക് എത്താൻ വധു ചെയ്തത്- വിഡിയോ വൈറൽ "
english_title: "“Unsafe Traffic”; What the bride did to reach the wedding venue- viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91819/unsafe-traffic-what-the-bride-did-to-reach-the-wedding-venue-viral-video"
published_at: "2023-01-22T19:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd4601b7bc2_bride.jpg"
keywords: []
---

# “രക്ഷയില്ലാത്ത ട്രാഫിക്”; വിവാഹസ്ഥലത്തേക്ക് എത്താൻ വധു ചെയ്തത്- വിഡിയോ വൈറൽ 

> **Lead Summary:** **ഇ**ന്ത്യയിൽ ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‍നങ്ങൾ നമുക്ക് പുതിയതല്ല. കൃത്യ സമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയിൽ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

## Article Content

**ഇ**ന്ത്യയിൽ ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‍നങ്ങൾ നമുക്ക് പുതിയതല്ല. കൃത്യ സമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയിൽ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

ബാംഗ്ളൂർ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാൻ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവർ ബെംഗളൂരു എന്ന പേജാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.

വിഡിയോയിൽ മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ ഒരു വധു ബെംഗളൂരുവിൽ മെട്രോയിൽ കയറുന്നത് കാണാം. അവൾക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവർ അങ്ങനെ യാത്ര ചെയ്തത്.

യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്, വധു തന്റെ കാറിൽ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ട്രാഫിക്കിൽ കുടുങ്ങിയിരുന്നു. അതിനാൽ, കാർ യാത്ര ഉപേക്ഷിച്ച് മുഹൂർത്ത സമയത്തിന് മുമ്പ് വേദിയിലെത്താൻ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ വധുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തരം നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എൻട്രിയും ഇതിന് മുമ്പ് ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91819/unsafe-traffic-what-the-bride-did-to-reach-the-wedding-venue-viral-video)