---
title: "'എന്റെ സഹോദരനും ഞാനും', താരത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്  ശോഭന "
english_title: "'My brother and I', Shobhana shared a photo with the star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91818/my-brother-and-i-shobhana-shared-a-photo-with-the-star"
published_at: "2023-01-22T19:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd4513a6863_Untitled-1.jpg"
keywords: []
---

# 'എന്റെ സഹോദരനും ഞാനും', താരത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്  ശോഭന 

> **Lead Summary:** **മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശോഭന. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങിനില്‍ക്കുകയാണ്.

## Article Content

**മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശോഭന. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങിനില്‍ക്കുകയാണ്.

സാമൂഹ്യ മാധ്യമത്തിലൂടെ ശോഭന തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്റെ സഹോദരനും ഞാനും എന്ന് പറഞ്ഞ് വിനീതിനൊപ്പമുള്ള ഫോട്ടോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്.

നടി ശോഭനയും ബന്ധുവുമായ വിനീതും ഫോട്ടോയില്‍ നര്‍ത്തകരുടെ വേഷത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. എന്തായാലും നടി ശോഭന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഹിറ്റാക്കിയിരിക്കുകയാണ്. മികച്ച ഡാൻസിംഗ് ജോഡി എന്നാണ് ഫോട്ടോയോട് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2020ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ജോഡിയായിരുന്നു ശോഭന. 'നീന' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ശോഭന അഭിനയിച്ചത്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91818/my-brother-and-i-shobhana-shared-a-photo-with-the-star)