അരുൺ വിജയ് നായകനാകുന്ന മുപ്പത്തിമൂന്നാം ചിത്രത്തിൽ കെജിഎഫ് താരം രാമചന്ദ്ര രാജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പുതിയ വിവരം. ഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് നായകനായ കെജിഎഫിൻ്റെ ആദ്യഭാഗത്തിൽ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാമചന്ദ്ര രാജു.
ഒരു റൂറൽ എൻ്റർടെയ്ൻമെൻ്റ് ചിത്രമായാണ് അരുണിൻ്റെ പുത്തൻ ചിത്രം ഒരുങ്ങുന്നത്. ഈ മാസത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ വർഷാവസാനമാണ് ചിത്രം സംവിധായകൻ ഹരി പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ ഏറെ ആകാംക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നിരവധി സിനിമകളാണ് അരുണിൻ്റേതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
KGF star Ramachandra Raju with new movie Arun Vijay