---
title: "ആറ് വർഷത്തെ പ്രണയം.... ശ്രീവിദ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹ തീയതി കൃത്യമായി പ്രഖ്യാപിക്കാതെ താരങ്ങൾ ..."
english_title: "Srividya's engagement is over"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91791/srividyas-engagement-is-over"
published_at: "2023-01-22T16:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd121a78d28_SREEVIDYA_F.jpg"
keywords: []
---

# ആറ് വർഷത്തെ പ്രണയം.... ശ്രീവിദ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹ തീയതി കൃത്യമായി പ്രഖ്യാപിക്കാതെ താരങ്ങൾ ...

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. ഞായറാഴ്ച നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന രാഹുൽ രാമചന്ദ്രൻ ആണ് വരൻ. വളരെ പെട്ടെന്ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. ഞായറാഴ്ച നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന രാഹുൽ രാമചന്ദ്രൻ ആണ് വരൻ. വളരെ പെട്ടെന്ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.

വെള്ളിയാഴ്ച രാത്രി മാത്രമാണ് താരം ഔദ്യോഗികമായി ഈ വാർത്ത വെളിപ്പെടുത്തിയത്. വെറും 250 പേർ മാത്രമാണ് ഇവരുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്.അതേസമയം വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്നാണ് ശ്രീവിദ്യ പറയുന്നത്.

കഴിഞ്ഞ ആറു വർഷകാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ വിവാഹം വരെ എത്തിയതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും ഒരേ ഫീൽഡിൽ നിന്നു തന്നെ വിവാഹം ചെയ്യാൻ സാധിച്ചതിലും സന്തോഷം ഉണ്ട് എന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ഇവരുടെയും പ്രണയം വീട്ടിൽ പറഞ്ഞ സമയത്ത് രണ്ടു വീട്ടുകാർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും അവർ കൂടെ നിന്നുമാണ് താരം പറയുന്നത്.

അതേസമയം ഇപ്പോൾ വിവാഹ തീയതി എന്നായിരിക്കും എന്നതിനെക്കുറിച്ച് ഏകദേശം ധാരണ തന്നിരിക്കുകയാണ് രണ്ടുപേരും. 2012 വർഷത്തിൽ ജീമ്ബൂമ്ബാ എന്ന സിനിമയിലൂടെ ആണ് രാഹുൽ രാമചന്ദ്രൻ സംവിധായകനായി അരങ്ങേറുന്നത്. കൊച്ചിയിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. ഇപ്പോൾ സുരേഷ് ഗോപി നായകനാകുന്ന സിനിമയുടെ പണിപ്പുരയിൽ ആണ് രാഹുൽ രാമചന്ദ്രൻ. സുരേഷ് ഗോപി 251 എന്നാണ് സിനിമയുടെ താൽക്കാലിക പേര്.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം സിനിമയുടെ റിലീസ് എന്നാണോ അതിനു ശേഷം ആയിരിക്കും വിവാഹം എന്നാണ് ഇരുവരും പറയുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. സിനിമയുടെ സക്സസ് സെലിബ്രേഷനും വിവാഹവും ഒരുമിച്ച് നടത്തുവാൻ ആണ് ഇവർ പ്ലാൻ ചെയ്യുന്നത് എന്നും ഇവർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/91791/srividyas-engagement-is-over)