---
title: "തുനിവ് കണ്ടിട്ട് അജിത്ത് സാർ എന്താണ് പറഞ്ഞത്?”; ആരാധകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി സംവിധായകൻ "
english_title: "What did Ajith sir say after seeing Tuniv?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91750/what-did-ajith-sir-say-after-seeing-tuniv-the-director-gave-a-shocking-answer-to-the-fans-question"
published_at: "2023-01-22T13:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cce8ab3c6e1_THUNIV_F.jpg"
keywords: []
---

# തുനിവ് കണ്ടിട്ട് അജിത്ത് സാർ എന്താണ് പറഞ്ഞത്?”; ആരാധകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി സംവിധായകൻ 

> **Lead Summary:** **നേ**ർകൊണ്ട പാർവെ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്- എച്ച് വിനോദ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രം ആയിരുന്നു തുനിവ്‌. ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം ജനുവരി 11ന് പൊങ്കൽ റിലീസ് ആയിട്ടായിരുന്നു തിയേറ്ററിൽ എത്തിയത്.മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.

## Article Content

**നേ**ർകൊണ്ട പാർവെ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്- എച്ച് വിനോദ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രം ആയിരുന്നു തുനിവ്‌. ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം ജനുവരി 11ന് പൊങ്കൽ റിലീസ് ആയിട്ടായിരുന്നു തിയേറ്ററിൽ എത്തിയത്.മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.

മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രം ബോക്സ്‌ ഓഫീസിലും കുതിപ്പ് തുടരുകയാണ്.ചിത്രം 150 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു. സിനിമ വിജയം നേടി പ്രദർശനം തുടരുമ്പോൾ തുനിവ്‌ അജിത് കുമാർ കണ്ടിരുന്നോ എന്ന ചോദ്യം സംവിധായകനോട് ആരാധകർ ചോദിച്ചിരുന്നു. തുനിവ്‌ കണ്ടിട്ട് അജിത്ത് സാർ എന്താണ് പറഞ്ഞത്?”.എന്നായിരുന്നു ആരാധകർ സംവിധായകനോട് ചോദിച്ച ചോദ്യം.

ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ എച്ച് വിനോദ്. അജിത് സർ സിനിമ കണ്ടില്ല എന്നാണ് എച്ച് വിനോദ് പറഞ്ഞത് .ഡബ്ബ് ചെയ്യുമ്പോൾ മാത്രമാണ് അദ്ദേഹം അത് കണ്ടത്. പിന്നീട് കണ്ടിട്ടില്ല. അജിത് സാർ ഉടൻ കാണും, എന്നാണ് എച്ച് വിനോദ് പറയുന്നത്.

അതേസമയം, അജിത്തിനെ കൂടാതെ മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കൊക്കൻ, മമതി ചാരി, അജയ്, വീര, ഭഗവതി പെരുമാൾ, ദർശൻ, പവാനി റെഡ്ഡി, സിബി, അമീർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/91750/what-did-ajith-sir-say-after-seeing-tuniv-the-director-gave-a-shocking-answer-to-the-fans-question)